MI UPDATES: ആരാണ് അശ്വനി കുമാർ? അരങ്ങേറ്റത്തിൽ കെകെആറിനെ തകർത്തെറിഞ്ഞ പയ്യൻസ് വേറെ ലെവൽ; മുംബൈ സ്‌കൗട്ടിങ് ടീമിന് കൈയടികൾ

ഇപ്പോൾ നടക്കുന്ന മുംബൈ ഇന്ത്യൻസിന്റെ കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സിനെതിരെ നടന്ന ടീമിന്റെ സീസണിലെ മൂന്നാം മത്സരത്തിൽ തന്റെ ആദ്യ പന്തിൽ തന്നെ വിക്കറ്റ് നേടിക്കൊണ്ട് ഇടംകൈയ്യൻ യുവ പേസർ അശ്വനി കുമാർ ഐപിഎല്ലിൽ സ്വപ്നതുല്യമായ അരങ്ങേറ്റം കുറിച്ചിരിക്കുകയാണ്.

23 കാരനായ യുവതാരം, കെകെആർ ക്യാപ്റ്റൻ അജിങ്ക്യ രഹാനെയെ ടൂർണമെന്റിലെ ആദ്യ പന്തിൽ തന്നെ പുറത്താക്കിയാണ് ഞെട്ടിച്ചത്. അരങ്ങേറ്റ മത്സരത്തിലെ ആദ്യ മത്സരത്തിൽ തന്നെ വിക്കറ്റ് നേടുന്ന നാലാമത്തെ മുംബൈ ബൗളറായി താരം ഇതോടെ മാറി. അശ്വനിക്ക് മുമ്പ് മുംബൈയ്ക്കായി അലി മുർതാസ, അൽസാരി ജോസഫ്, ഡെവാൾഡ് ബ്രെവിസ് എന്നിവർ ഈ നേട്ടം കൈവരിച്ചിരുന്നു.

തിലക് വർമ്മയുടെ അതിശയകരമായ ക്യാച്ചിനൊടുവിലാണ് അശ്വനി തന്റെ ആദ്യ വിക്കറ്റ് നേടിയത്. തുടക്കത്തിൽ പന്ത് കൈവിടുമെന്ന തോന്നിച്ച താരം പിന്നെ അതിശയകരമായ രീതിയിൽ ക്യാച്ച് കൈപ്പിടിയിൽ ഒതുക്കുക ആയിരുന്നു.

പഞ്ചാബിലെ മൊഹാലിയിൽ നിന്നുള്ള അശ്വനി, ഫസ്റ്റ് ക്ലാസ്, ലിസ്റ്റ് എ, ടി20 ക്രിക്കറ്റുകളിൽ പഞ്ചാബിനെ പ്രതിനിധീകരിച്ചിട്ടുണ്ട്. ഐപിഎൽ അരങ്ങേറ്റത്തിന് മുമ്പ് നാല് സീനിയർ ടി20 മത്സരങ്ങൾ മാത്രമേ അദ്ദേഹം കളിച്ചിട്ടുള്ളൂ – രണ്ട് രഞ്ജി ട്രോഫിയും നാല് ലിസ്റ്റ് എ മത്സരങ്ങളും മാത്രം കളിച്ച താരത്തെ മുംബൈ സ്ക്ഔട്ടിങ് ടീം ഒപ്പം കൂട്ടുക ആയിരുന്നു.

എന്തായാലും 3 ഓവറിൽ 24 റൺസ് വഴങ്ങി നാല് വിക്കറ്റ് വീഴ്ത്തിയ അശ്വനി, ഐപിഎൽ അരങ്ങേറ്റത്തിൽ നാല് വിക്കറ്റ് വീഴ്ത്തിയ ആദ്യ ഇന്ത്യൻ താരമായി. എന്തായാലും യുവബോളറുടെ മികച്ച പ്രകടനം പിറന്ന മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത കൊൽക്കത്തയെ മുംബൈ 116 റൺസിന് പുറത്താക്കി. ദീപക്ക് ചഹാർ രണ്ടും ബോൾട്ട് വിഘ്‌നേഷ് ഹാർദിക് സാന്റ്നർ എന്നിവർ ഓരോ വിക്കറ്റും നേടി തിളങ്ങി.