കഞ്ചാവ് കേസ് പ്രതി എക്‌സൈസ് ഉദ്യോഗസ്ഥരെ കുത്തി പരിക്കേല്‍പ്പിച്ചു; രണ്ട് ഉദ്യോഗസ്ഥര്‍ ചികിത്സയില്‍

കാസര്‍ഗോഡ് കഞ്ചാവ് കേസ് പ്രതി എക്‌സൈസ് ഉദ്യോഗസ്ഥരെ കുത്തി പരിക്കേല്‍പ്പിച്ചു. കുമ്പള ബംബ്രാണ സ്വദേശി അബ്ദുള്‍ ബാസിത്താണ് ഉദ്യോഗസ്ഥരെ ആക്രമിച്ചത്. എക്‌സൈസ് ഉദ്യോഗസ്ഥര്‍ പ്രതിയെ പിടികൂടാനെത്തിയപ്പോഴാണ് ആക്രമണമുണ്ടായത്. പരിക്കേറ്റ ഉദ്യോഗസ്ഥരെ കാസര്‍ഗോഡ് ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

Read more

നാര്‍കോട്ടിക് സക്വാഡിലെ എക്‌സൈസ് പ്രിവന്റീവ് ഓഫീസര്‍ പ്രജിത്ത്, രാജേഷ് എന്നിവര്‍ക്കാണ് പ്രതിയുടെ ആക്രമണത്തില്‍ പരിക്കേറ്റത്. 100 കിലോഗ്രാം കഞ്ചാവ് കടത്തിയ കേസിലെ പ്രതിയാണ് അബ്ദുള്‍ ബാസിത്ത്. പ്രതിയെ പിടികൂടിയ എക്‌സൈസ് സംഘം ഇയാളെ അറസ്റ്റ് രേഖപ്പെടുത്തി കോടതിയില്‍ ഹാജരാക്കി.