പാക്ജയിലില്‍ കഴിയുന്ന കുല്‍ഭൂഷണ്‍ ജാധവിനെ കാണാനെത്തിയ അമ്മയെയും ഭാര്യയെയും പാക് അധികൃതര്‍ അപമാനിച്ചുവെന്ന ആരോപണത്തെത്തുടര്‍ന്ന് സോഷ്യല്‍ മീഡിയയില്‍ “പാകിസ്താന്‍ ചെരിപ്പ് കള്ളന്മാര്‍” എന്ന ഹാഷ് ടാഗില്‍ പ്രതിഷേധ ക്യാംപെയിന്‍.
ജാധവിനെ കാണാനെത്തിയ അമ്മയുടെയും ഭാര്യയുടെയും താലിമാലയുള്‍പ്പടെയുള്ള ആഭരണങ്ങള്‍ ഊരിവാങ്ങിയതും മാതൃഭാഷയില്‍ സംസാരിക്കാന്‍ അനുവദിക്കാഞ്ഞതിനുമൊക്കെ ഇന്ത്യ വിമര്‍ശിച്ചിരുന്നു. കുല്‍ഭൂഷണ്‍ ജാധവിന്റെ ഭാര്യയുടെ ചെരിപ്പ് അഴിച്ചുമാറ്റാന്‍ ആവശ്യപ്പെട്ട പാക് അധികൃതര്‍ കൂടിക്കാഴ്ച്ചയ്ക്ക് ശേഷവും തിരികെ നല്‍കിയില്ല. ചെരിപ്പിനുള്ളില്‍ സംശയാസ്പദമായി എന്തോ ഉണ്ടായിരുന്നുവെന്നും സുരക്ഷാകാരണങ്ങള്‍ കൊണ്ടാണ് ചെരിപ്പ് തിരികെ നല്‍കാത്തതെന്നുമായിരുന്നു പാകിസ്താന്‍ വാദിച്ചത്.
How can we tolerate this? The real new year celebration will be if we attack Pakistan & destroy it…#ChappalChorPakistan https://t.co/H3kyC3rZlz
— Ashoke Pandit (@ashokepandit) December 26, 2017
#Breaking: After the meeting of #KulbhushanJadhav with his wife & mother, #Porkistan refused to return his wife's shoes!!! 👠👡
We know u're a poor nation so take these shoes & return the shoes of our patriot's wife!#ChappalChorPakistan#ShameOnPakistan#IndiaStrikesBack pic.twitter.com/XfC9Y8LC6I
— Cerebrus 🇮🇳🇮🇱🇺🇲 (@Cerebrus_) December 26, 2017
ഈ സംഭവത്തിന് നേരെ വിമര്‍ശനമുയര്‍ന്നതിന് പിന്നാലെയാണ് “പാകിസ്താന്‍ ചെരുപ്പ് കള്ളന്മാര്‍” എന്ന പേരില്‍ ഹാഷ് ടാഗുകളുമായി സോഷ്യല്‍മീഡിയയില്‍ പ്രതിഷേധക്യാമ്പയിന്‍ തുടങ്ങിയത്. നിരന്തരമായ ആവശ്യപ്പെട്ടിട്ടും ചെരിപ്പുകള്‍ തിരികെ നല്‍കാന്‍ പാകിസ്താന്‍ തയ്യാറായില്ലെന്നാണ് ഇന്ത്യന്‍ വിദേശകാര്യമന്ത്രാലയം അറിയിച്ചത്.
So shameful that Pakistan has stolen slippers also. #ShameOnPakistan #ChappalChorPakistan
— Mili🚩💪💪 (@milisilichilli) December 26, 2017
Read more