മോഡിയുടെ ക്യാമറ മറച്ചുനിന്ന കണ്ണന്താനത്തെ സുരക്ഷാ ജീവനക്കാര്‍ പിടിച്ചുമാറ്റി

തിരുവനന്തപുരത്ത് എത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോഡിക്കൊപ്പം കയറി നില്‍ക്കാന്‍ നോക്കിയ കേന്ദ്രമന്ത്രി അല്‍ഫോണ്‍സ് കണ്ണന്താനത്തെ മോഡിയുടെ സുരക്ഷാ ജീവനക്കാര്‍ പിടിച്ചുമാറ്റി അപ്പുറത്ത് നിര്‍ത്തി. മോഡിയുടെ മുന്നില്‍ കയറി ക്യാമറ മറച്ചു നിന്നതിനാണ് സുരക്ഷാ ജീവനക്കാര്‍ ഇടപെട്ട് മോഡിയുടെ പുറകിലായി നിര്‍ത്തിയത്.

മോഡി ജനങ്ങളോട് ബാരിക്കെയ്ഡിന്റെ ഇപ്പുറത്ത് നിന്ന് സംസാരിക്കുന്നതിനിടെ മോഡിക്കൊപ്പം കണ്ണന്താനവുമുണ്ടായിരുന്നു. ജനങ്ങള്‍ മോഡിയോട് പറഞ്ഞ കാര്യങ്ങള്‍ മൊഴി മാറ്റുകയായിരുന്നു കണ്ണന്താനം. അതിനിടെയാണ് ക്യാമറ കണ്ണുകള്‍ക്ക് മറഞ്ഞാണ് കണ്ണന്താനം നില്‍ക്കുന്നതെന്ന് സുരക്ഷാ ജീവനക്കാര്‍ക്ക് ബോധ്യപ്പെട്ടത്.

കണ്ണന്താനത്തെ പിടിച്ചുമാറ്റുന്നതിന്റെ ചിത്രങ്ങള്‍.

ഓഖി ചുഴലികൊടുങ്കാറ്റില്‍ ദുരിതത്തില്‍പ്പെട്ട ആളുകളെ സന്ദര്‍ശിക്കുന്നതിനാണ് നരേന്ദ്ര മോഡി ഇന്ന് തിരുവനന്തപുരം പൂന്തുറയിലെത്തിയത്. നേരത്തെ മോഡി പ്രശ്‌ന ബാധിത പ്രദേശങ്ങള്‍ സന്ദര്‍ശിക്കില്ലെന്നായിരുന്നു ലഭിച്ച അറിയിപ്പുകള്‍. അതിന് ശേഷമാണ് ഇന്ന് അദ്ദേഹം പൂന്തുറയിലെത്തി ജനങ്ങളുമായി സംസാരിച്ചത്.

https://www.facebook.com/syamdevaraj/posts/10215768007540938

മോഡിയെ ചിത്രീകരിക്കുന്ന ടെലിവിഷ്യന്‍ ക്യാമറകളെയും പത്ര ഫോട്ടോഗ്രഫര്‍മാരെയും മറച്ചാണ് കണ്ണന്താനം മോഡിക്ക് മുന്നില്‍ കയറി നിന്നത്.

https://www.facebook.com/SouthLiveNews/videos/1767143956650746/