IPL 2025: ബിസിസിഐയിൽ ഉള്ളവന്മാർ ഇത്ര മണ്ടന്മാർ ആയിരുന്നോ, അവനെ എങ്ങനെ ഒഴിവാക്കാൻ തോന്നുന്നു; അഗാർക്കർക്ക് എതിരെ മൈക്കിൾ വോൺ

2025 ലെ ഐപിഎല്ലിൽ ഗുജറാത്ത് ടൈറ്റൻസിനെതിരെ 42 പന്തിൽ നിന്ന് 97 റൺസ് നേടിയ ശ്രേയസ് അയ്യരെ ഇന്ത്യയുടെ ടി20 ടീമിൽ നിന്ന് മാറ്റി നിർത്തിയതിന് അജിത് അഗാർക്കറുടെ നേതൃത്വത്തിലുള്ള സെലക്ഷൻ കമ്മിറ്റിയെ മുൻ ഇംഗ്ലണ്ട് ക്യാപ്റ്റൻ മൈക്കൽ വോൺ പരിഹസിച്ചു. 9 സിക്സറുകളും 5 ബൗണ്ടറികളും ഉൾപ്പെടുന്ന അദ്ദേഹത്തിന്റെ ഇന്നിംഗ്സ് 230.95 എന്ന സ്ട്രൈക്ക് റേറ്റിൽ ആണ് പിറന്നത്.

ഐപിഎല്ലിലെ തന്റെ കന്നി സെഞ്ച്വറി പൂർത്തിയാക്കാനുള്ള അവസരം അദ്ദേഹത്തിന് മുന്നിൽ ഉണ്ടായിരുന്നു. പക്ഷേ ടീമിന്റെ അവസാന ഓവറിലെ ആറ് പന്തുകളും നേരിടാൻ പഞ്ചാബ് നായകൻ ശശാങ്ക് സിംഗിനെ അനുവദിച്ചു. മുഹമ്മദ് സിറാജിനെ അവസാന ഓവറിൽ അഞ്ച് ഫോറുകൾ അടിച്ച ശശാങ്ക് ടീം സ്കോർ 20 ഓവറിൽ 243/5 എന്ന നിലയിലെത്തിച്ചു. തന്റെ സെഞ്ച്വറിയെ കുറിച്ച് ചിന്തിക്കുന്നതിനുപകരം അവസാന ഓവറിൽ തകർത്തടിക്കാൻ ശശാങ്കിനോട് അയ്യർ ആവശ്യപ്പെടുക ആയിരുന്നു.

2023-24 സീസണിലെ രഞ്ജി ട്രോഫി മത്സരങ്ങളിൽ ഒന്നിൽ നിന്ന് ശ്രേയസ് പിന്മാറിയതിന് ശേഷം ദേശീയ സെലെക്ടർമാർക്ക് മുന്നിൽ അദ്ദേഹം വെറുക്കപെട്ടവനായി. പിന്നാലെ ദേശീയ ടീമിൽ സ്ഥാനം നഷ്ടപ്പെട്ടു.

2023 ലെ ഏകദിന ലോകകപ്പിനായി വലംകൈയ്യൻ ബാറ്റ്‌സ്മാനെ ടീമിലേക്ക് തിരിച്ചുവിളിക്കുകയും 500 ൽ അധികം റൺസ് നേടുകയും ചെയ്തു. മികച്ച ബാറ്റിംഗ് പ്രകടനം കാഴ്ചവെച്ചിട്ടും, ഇംഗ്ലണ്ടിനെതിരായ മൂന്ന് മത്സരങ്ങളുള്ള ഏകദിന പരമ്പരയിൽ പ്ലെയിംഗ് ഇലവനിൽ ഉൾപ്പെടുത്താൻ ടീം മാനേജ്‌മെന്റ് തയ്യാറായില്ല.

വിരാട് കോഹ്‌ലിയുടെ കാൽമുട്ടിന് പരിക്കേറ്റത് ആദ്യ മത്സരത്തിൽ തന്നെ ഇറങ്ങാൻ അദ്ദേഹത്തിന് അവസരം നൽകി. അവിടെ അദ്ദേഹം തിളങ്ങി. അതിനുശേഷം അദ്ദേഹം തിരിഞ്ഞുനോക്കിയിട്ടില്ല. ഐസിസി ചാമ്പ്യൻസ് ട്രോഫിയിൽ ഇന്ത്യയുടെ ഏറ്റവും ഉയർന്ന റൺസ് നേടിയ കളിക്കാരനായിരുന്നു അയ്യർ.

ഷോർട്ട് പിച്ച് പന്തുകൾക്കെതിരായ തന്റെ ബലഹീനത ബാറ്റ്‌സ്മാൻ പരിഹരിച്ചിട്ടും, ടി 20 യിലും ടെസ്റ്റ് ക്രിക്കറ്റിലും അദ്ദേഹത്തെ അവഗണിക്കുന്നത് തുടരുന്നു. എന്നിരുന്നാലും, ലീഗിന്റെ 18-ാം സീസണിൽ പഞ്ചാബ് കിംഗ്‌സിനായി അദ്ദേഹം ഈ രീതിയിൽ സ്‌കോർ ചെയ്യുകയാണെങ്കിൽ, അദ്ദേഹത്തെ പുറത്താക്കുന്നത് ബിസിസിഐക്ക് ബുദ്ധിമുട്ടായിരിക്കും.

അതേസമയം, വോൺ എക്‌സിൽ ഇങ്ങനെ എഴുതി: ”നിങ്ങളെ എല്ലാവരും ഒരു കാര്യം അറിയിക്കുന്നു, ശ്രേയസ് ഇന്ത്യയുടെ ടി 20 ടീമിൽ ഇല്ല.” അദ്ദേഹം എഴുതി.