മരടിലെ ഫ്‌ളാറ്റ് പൊളിക്കില്ല, ബെറ്റു വെയ്ക്കുന്നോ; വെല്ലുവിളിയുമായി ഷോണ്‍ ജോര്‍ജ്

തീരദേശ പരിപാലന നിയമങ്ങൾ ലംഘിച്ച് പണിത മരടിലെ ഫ്ലാറ്റുകൾ പൊളിക്കാനുള്ള നടപടികളുമായി സർക്കാർ ദ്രുതഗതിയിൽ ആണ് മുന്നോട്ടു പോകുന്നത്. ഈ സാഹചര്യത്തിൽ ഫ്ലാറ്റുകൾ സർക്കാർ പൊളിക്കില്ലെന്നാണ് കേരള ജനപക്ഷം പാര്‍ട്ടി അദ്ധ്യക്ഷന്‍ ഷോണ്‍ ജോര്‍ജ് പറയുന്നത്. തന്റെ ഫെയ്സ്ബുക്ക് പോസ്റ്റിലൂടെയാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.

“ഞാന്‍ പറയുന്നു മരടിലെ ഫ്‌ളാറ്റ് പൊളിക്കില്ല, ആരെങ്കിലും ബെറ്റ് വെയ്ക്കുന്നോ…?” ഫ്‌ളാറ്റ് പൊളിക്കാനുള്ള പണിയല്ല ഇപ്പോള്‍ നടക്കുന്നതെന്നും ഇതൊക്കെ വെറും പ്രഹസനമാണെന്നും ഷോണ്‍ ജോര്‍ജ് പറയുന്നു.

ഫെയ്സ്ബുക്ക് പോസ്റ്റ് ഇങ്ങനെ,

ആരെങ്കിലും ബെറ്റ് വെക്കുന്നോ ?

ഞാന്‍ പറയുന്നു മരടിലെ ഫ്‌ളാറ്റ് പൊളിക്കില്ല എന്ന്….
അതിനുള്ള പണിയല്ലേ ഇപ്പൊ നടത്തുന്ന ഈ പ്രഹസനം….
ചആ : അര്‍ഹമായ നഷ്ടപരിഹാരം ഫ്‌ലാറ്റ് നിര്‍മാതാക്കളില്‍നിന്നും ഈടാക്കി അവര്‍ക്ക് നല്‍കുകയും, കുറ്റക്കാരായ ഉദ്യോഗസ്ഥരെ ശിക്ഷിക്കുകയും ചെയ്യണമെന്നാണ് എന്റെ നിലപാട്.

Read more

https://www.facebook.com/permalink.php?story_fbid=2384392761810900&id=100007205985617