"നിനക്ക് എന്നെ സെൽഫി എടുക്കാൻ പഠിപ്പിക്കാൻ പറ്റുമോ": ക്രിസോസ്റ്റം തിരുമേനിയെ അനുസ്മരിച്ച് രാഹുൽ ഈശ്വർ

മാര്‍തോമ വലിയ മെത്രാപ്പൊലീത്താ ഫിലിപ്പോസ് മാര്‍ ക്രിസോസ്റ്റം തിരുമേനിയുടെ വിയോഗത്തിൽ അദ്ദേഹത്തെ അനുസ്മരിച്ച് രാഹുൽ ഈശ്വർ. കേരളത്തിലെ എല്ലാ വിഭാഗങ്ങൾക്കും ആദരണീയനായ, നമ്മുടെ നാടിൻറെ തന്നെ ആത്മീയ ചൈതന്യമായ ചിരിയുടെ തമ്പുരാൻ തിരുമേനിക്ക് പ്രണാമം എന്ന് രാഹുൽ ഫെയ്സ്ബുക്കിൽ കുറിച്ചു.

രാഹുൽ ഈശ്വറിന്റെ ഫെയ്സ്ബുക്ക് പോസ്റ്റ്:

“നിനക്ക് എന്നെ സെൽഫി എടുക്കാൻ പഠിപ്പിക്കാൻ പറ്റുമോ” ??
ചിരിയിലൂടെ ദൈവത്തിലെത്താം എന്ന് ലോകത്തെ പഠിപ്പിച്ച ക്രിസോസ്റ്റം തിരുമേനിക്ക് പ്രാർത്ഥനകൾ, പ്രണാമം.

– Mathew 18 : 3 –
And Jesus said: “Truly I tell you, unless you change and become like little children, you will never enter the kingdom of heaven.

“നിനക്ക് എന്നെ സെൽഫി എടുക്കാൻ പഠിപ്പിക്കാൻ പറ്റുമോ” – തിരുമേനിയുടെ 100 പിറന്നാളിനോട് അനുബന്ധിച്ചു ഒരു മാധ്യമത്തിന് വേണ്ടി എടുത്ത ഇന്റർവ്യൂന് ഇടക്ക് അദ്ദേഹം ചോദിച്ചു. ദൈവ പുത്രനായ യേശു ക്രിസ്തുവിനെ ദർശനം ആത്മാവിൽ ആവാഹിച്ച, വീണ്ടും ഒരു “ശിശുവിന്റെ നിഷ്കളങ്കത” ഉള്ള ക്രിസോസ്റ്റം തിരുമേനി ആണ് എനിക്ക് നേരിട്ട് കാണാനും സംസാരിക്കാനും സാധിച്ച ഏറ്റവും വലിയ മനുഷ്യരിൽ ഒരാൾ –

കേരളത്തിലെ എല്ലാ വിഭാഗങ്ങൾക്കും ആദരണീയനായ, നമ്മുടെ നാടിൻറെ തന്നെ ആത്മീയ ചൈതന്യമായ ചിരിയുടെ തമ്പുരാൻ തിരുമേനിക്ക് പ്രണാമം.

Read more