വെള്ളാപ്പള്ളിയുടെ വാഴക്കുല എന്ന് എഴുതാഞ്ഞത് ഭാഗ്യം; ചേച്ചിയെ സംരക്ഷിക്കൂ, ക്യാപ്‌സ്യൂളുകള്‍ വാരിവിതറൂ, വാഴക്കുലയില്‍ ചിന്ത എയറില്‍; കാണാം ട്രോളുകള്‍

യുവജന കമ്മീഷന്‍ അധ്യക്ഷ ഡോ. ചിന്താ ജെറോമിന്റെ ഗവേഷണ പ്രബന്ധത്തിലെ ഗുരുതര തെറ്റുകള്‍ ഏറ്റെടുത്ത് ട്രോളന്‍മാര്‍. മലയാള ചരിത്രത്തിലെ എക്കാലത്തെയും മികച്ച കവിതയായ വാഴക്കുലയുടെ രചയിതാവിന്റെ പേര് തെറ്റിച്ചതോടെയാണ് ചിന്ത ട്രോള്‍ താരമായത്. ചിന്ത, വെള്ളാപ്പള്ളിയുടെ വാഴക്കുല എന്ന് എഴുതാഞ്ഞത് ഭാഗ്യം, ചേച്ചിയെ സംരക്ഷിക്കാന്‍ ക്യാപ്‌സ്യൂളുകള്‍ വാരിവിതറാനും ചിലര്‍ ട്രേളിലൂടെ ആവശ്യപ്പെട്ടിട്ടുണ്ട്.

ചങ്ങമ്പുഴയുടെ ‘വാഴക്കുല’യെന്ന കവിതയാണ് വൈലോപ്പിള്ളിയുടേതാണെന്നാണ് ചിന്തയുടെ ഗവേഷണ പ്രബന്ധത്തില്‍ പ്രതിപാദിച്ചിരിക്കുന്നത്. നാടുവാഴിത്വത്തിനെതിരായ പോരാട്ടത്തില്‍ കേരളത്തില്‍ ഏക്കാലത്തും പ്രതിപാദിപ്പിക്കുന്ന കവിതയാണ് വാഴക്കുല. നവലിബറല്‍ കാലഘട്ടത്തിലെ മലയാള കച്ചവടസിനിമയുടെ പ്രത്യയശാസ്ത്ര അടിത്തറയായിരുന്നു ചിന്തയുടെ വിഷയം. ഇംഗ്ലീഷ് സാഹിത്യത്തിലാണ് ചിന്ത ഗവേഷണം പൂര്‍ത്തിയാക്കി. 2021ലാണ് ചിന്തയ്ക്ക് ഡോക്ടറേറ്റ് ലഭിച്ചത്. കമ്മ്യൂണിസ്റ്റ് പ്രസ്ഥാനം വിഭാവനം ചെയ്ത ജാതിരഹിത കാഴ്ചപ്പാടില്‍ വെള്ളം ചേര്‍ക്കുന്നതാണ് പ്രിയദര്‍ശന്റെയും രഞ്ജിത്തിന്റെയും സിനിമകളെന്നൊക്കെ പറഞ്ഞ് വരുന്നതിനിടെയാണ് വാഴക്കുല എന്ന കവിതയിലേക്ക് എത്തുന്നത്. വാഴക്കുല ബൈ വൈലോപ്പിള്ളി എന്നാണ് ചിന്ത പരാമര്‍ശിച്ചിരിക്കുന്നത്. ഇതാണ് ട്രോളില്‍ കലാശിച്ചിരിക്കുന്നത്.

2021 ല്‍ ചിന്ത ജെറോം ഡോക്ടറേറ്റ് നേടി. കമ്മ്യൂണിസ്റ്റ് പ്രസ്ഥാനവും ആശയങ്ങളും രൂപം നല്‍കിയ ജാതിരഹിത സമൂഹമെന്ന കാഴ്ചപ്പാടില്‍ പ്രിയദര്‍ശന്‍, രജ്ജിത്ത് എന്നിവരുടെ സിനിമകള്‍ വെള്ളം ചേര്‍ക്കുന്നു എന്ന് പറഞ്ഞു വരുന്നതിനിടെയാണ് വാഴക്കുലയെ കുറിച്ചുള്ള പരാമര്‍ശം. അവിടെയാണ് വൈലോപ്പിള്ളിയാണ് ഈ കവിതയെഴുതിയതെന്ന് പറയുന്നത്. ചിന്തയും ഗൈഡും ഈ വലിയ പിഴവ് കണ്ടെത്തിയില്ല. സര്‍വകലാശാലയുടെ വിവിധ സമിതികളോ വിദഗ്ധരോ ഗവേഷണബിരുദം നല്‍കും മുന്‍പൊന്നും ഈ തെറ്റ് തിരിച്ചറിഞ്ഞുമില്ല. ഇന്നു ഏഷ്യാനെറ്റ് ന്യൂസ് ഈ തെറ്റ് വാര്‍ത്തയാക്കിയതോടെയാണ് സമൂഹമാധ്യമങ്ങള്‍ വിഷയം ഏറ്റെടുക്കുകയും ഗുരുതര തെറ്റു വരുത്തിയ ചിന്തയെ ട്രോളില്‍ പൊതിയുകയും ചെയ്തത്. ഡോ.പിപി. അജയകുമാറായിരുന്നു ചിന്തയുടെ ഗൈഡ്.