ലോക്ഡൗണില്‍ അസിസ്റ്റന്റിന്റെ അന്ത്യകര്‍മ്മങ്ങളില്‍ പങ്കെടുത്ത് ആമിര്‍ ഖാനും കിരണ്‍ റാവുവും; നികത്താനാവാത്ത നഷ്ടമെന്ന് താരം

ലോക്ഡൗണിനിടെ മരിച്ച അസിസ്റ്റന്റ് അമോസിന്റെ അന്ത്യകര്‍മ്മങ്ങളില്‍ പങ്കെടുത്ത് ആമിര്‍ ഖാനും ഭാര്യ കിരണ്‍ റാവുവും. 25 വര്‍ഷമായി അസിസ്റ്റന്റായിരുന്ന അമോസിന്റെ മരണത്തില്‍ തളര്‍ന്നിരിക്കുകയാണ് ആമിര്‍.

ഹൃദയാഘതത്തെ തുടര്‍ന്ന് ഹോളിഫാമിലി ആശുപത്രിയിലാണ് അമോസ് മരിച്ചത്. 60 വയസായിരുന്നു.

ആമിറും കിരണും ദുഃഖത്തിലാണെന്ന് നടനും ആമിറിന്റെ സുഹൃത്തുമായ കരീം പിടിഐയോട് വ്യക്തമാക്കി. നികത്താനാവാത്ത നഷ്ടമാണെന്നും അദ്ദേഹത്തെ മിസ് ചെയ്യുമെന്നും ആമിര്‍ സന്ദേശം അയച്ചതായി കരീം പറഞ്ഞു.

https://www.instagram.com/p/CAHktk8gF-s/?utm_source=ig_embed

Read more

https://www.instagram.com/p/CAHkO-7g3TL/?utm_source=ig_embed