IPL 2025: രാജസ്ഥാന്റെ ആയുധമാണ് അവന്‍, എന്തൊരു കളിയാണ് പുറത്തെടുക്കുന്നത്, അടിപൊളി തിരിച്ചുവരവ് തന്നെ, സൂപ്പര്‍താരത്തെ പ്രശംസിച്ച് ഡെയ്ല്‍ സ്റ്റെയ്ന്‍

രാജസ്ഥാന്‍ റോയല്‍സിനായി ഈ സീസണില്‍ മിന്നുംപ്രകടനമാണ് പേസ് ബോളര്‍ ജോഫ്ര ആര്‍ച്ചര്‍ കാഴ്ചവയ്ക്കുന്നത്. ആദ്യ രണ്ട് മത്സരങ്ങളില്‍ എതിര്‍ടീം ബാറ്റര്‍മാരോട് വലിയ തല്ല് വാങ്ങിക്കൂട്ടിയ താരം പിന്നീടുളള മത്സരങ്ങളില്‍ ഗംഭീര തിരിച്ചുവരവ് തന്നെയാണ് നടത്തിയത്. ആദ്യ ഓവറുകളില്‍ വിക്കറ്റ് വീഴ്ത്തിയും മത്സരത്തിന്റെ നിര്‍ണായക ഘട്ടങ്ങളില്‍ പ്രധാന ബാറ്റര്‍മാരെ പുറത്താക്കിയും ആര്‍ച്ചര്‍ ശ്രദ്ധേയ പ്രകടനം നടത്തി. ആര്‍ച്ചറുടെ ബോളിങ് മികവ് കൊണ്ട് കൂടിയാണ് ആദ്യ മത്സരങ്ങളില്‍ പരാജയപ്പെട്ട രാജസ്ഥാന്‍ റോയല്‍സ് ടീം പിന്നീട് ടൂര്‍ണമെന്റില്‍ തിരിച്ചെത്തിയത്. ഇതുവരെ നാല് മത്സരങ്ങളില്‍ രണ്ട് ജയവും രണ്ട് തോല്‍വിയുമാണ് ടീമിനുളളത്.

അതേസമയം ജോഫ്ര ആര്‍ച്ചറെ പ്രശംസിച്ച് മുന്‍ ദക്ഷിണാഫ്രിക്കന്‍ പേസര്‍ ഡെയ്ല്‍ സ്റ്റെയ്ന്‍ പറഞ്ഞ വാക്കുകള്‍ ശ്രദ്ധേയമായിരുന്നു. അവന്‍ രാജസ്ഥാന്‍ ടീമിന്റെ ആയുധമാണെന്നാണ് സ്റ്റെയ്ന്‍ പറയുന്നത്. “എറ്റവും മികച്ചത് എപ്പോഴും തിരിച്ചുവരും, ആര്‍ച്ചര്‍ നിങ്ങള്‍ ഒരു ആയുധമാണ് എന്ന്‌ ഡെയ്ല്‍ സ്റ്റെയ്ന്‍ തന്റെ ട്വിറ്റര്‍ അക്കൗണ്ടില്‍ ട്വീറ്റ് ചെയ്തു.

അതേസമയം ഇന്നത്തെ മത്സരത്തില്‍ ഗുജറാത്ത് ടൈറ്റന്‍സ് 218 റണ്‍സ് വിജയലക്ഷ്യമാണ് രാജസ്ഥാന് മുന്നില്‍ വച്ചത്. സായി സുദര്‍ശന്റെ അര്‍ധസെഞ്ച്വറി മികവിലാണ് രാജസ്ഥാനെതിരെ ഗുജറാത്ത് മികച്ച സ്‌കോര്‍ നേടിയത്. ജോസ് ബട്‌ലര്‍, ഷാറൂഖ് ഖാന്‍, രാഹുല്‍ തെവാട്ടിയ തുടങ്ങിയവരും ടീം ടോട്ടലിലേക്ക് കാര്യമായ സംഭാവന നല്‍കി.