സബ ആസാദിനോടുള്ള പ്രണയം പരസ്യമാക്കി ഹൃത്വിക്; കുടുംബത്തോട് ഒപ്പം കേരള സദ്യയുണ്ട് താരം

ഹൃത്വിക് റോഷനും നടിയും ഗായികയുമായ സബ ആസാദും പ്രണയത്തിലാണെന്ന വാര്‍ത്തകളാണ് ബോളിവുഡിലെ പുതിയ ചര്‍ച്ചാവിഷയം. പൊതുസ്ഥലങ്ങളില്‍ ഇരുവരും ഒന്നിച്ച് പ്രത്യക്ഷപ്പെട്ടപ്പോഴാണ് ഗോസിപ്പുകള്‍ ശക്തമായത്. ഹൃത്വിക്കിനും കുടുംബത്തോടൊപ്പവും അവധി ദിവസം ആഘോഷിക്കുന്ന സബയുടെ ചിത്രമാണ് ഇപ്പോള്‍ വൈറലായിരിക്കുന്നത്.

ഹൃത്വികിന്റെ പിതൃ സഹോദരന്‍ രാജേഷ് റോഷനാണ് ചിത്രങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പങ്കുവച്ചത്. കേരള സദ്യയാണ് ചിത്രത്തിലെ ഏറ്റവും പ്രധാന ആകര്‍ഷണം. ”സന്തോഷം എല്ലായ്പ്പോഴുമുണ്ട്, പ്രത്യേകിച്ച് ഞായറാഴ്ചകളില്‍ ഉച്ചഭക്ഷണത്തിന്” എന്നാണ് രാജേഷ് റോഷന്‍ കുറിച്ചിരിക്കുന്നത്.

ഹൃത്വിക്കിനൊപ്പം കഫേയില്‍ നിന്നും പുറത്തേക്ക് ഇറങ്ങിയ അജ്ഞാത യുവതി നടിയും ഗായികയുമായ സബ ആസാദ് ആണെന്ന് സോഷ്യല്‍ മീഡിയ കണ്ടെത്തിയിരുന്നു. പിന്നാലെ ഹൃത്വിക്കും സബയും ഒന്നിച്ചുള്ള വീഡിയോയും വൈറലായിരുന്നു.

സൂസന്ന ഖാനുമായുള്ള വിവാഹമോചനത്തിന് ശേഷം ഹൃത്വിക് റോഷന്‍ ആദ്യമായാണ് ഗോസിപ്പ് കോളങ്ങളില്‍ നിറയുന്നത്. സബയുടെ മ്യൂസിക് ഷോയെ അഭിനന്ദിച്ചുള്ള സൂസന്നയുടെ വാക്കുകള്‍ സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധ നേടിയിരുന്നു.

സുശാന്ത് സിംഗ് രജ്പുത് നായകനായ ഡിറ്റക്ടീവ് ബ്യോംകേഷ് ബക്ഷിയിലൂടെ ശ്രദ്ധ നേടിയ നടിയാണ് സബ ആസാദ്. 2000ല്‍ ആയിരുന്നു ഹൃത്വിക്കും സൂസന്നയും വിവാഹിതരായത്. 2014ല്‍ വിവാഹമോചിതരായ ഇവര്‍ക്ക് രണ്ടു മക്കളുണ്ട്. ഹൃദാന്‍ റോഷന്‍, ഹൃഹാന്‍ റോഷന്‍ എന്നാണ് മക്കളുടെ പേര്.

View this post on Instagram

A post shared by Rajesh Roshan (@rajeshroshan24)

Read more