ഐശ്വര്യ റായിക്ക് നികുതി വകുപ്പിന്റെ നോട്ടീസ്

നടി ഐശ്വര്യ റായിക്ക് നികുതി വകുപ്പിന്റെ നോട്ടീസ്. നാസിക്കിലെ നടിയുടെ പേരിലുള്ള 1 ഹെക്ടര്‍ ഭൂമിയുടെ നികുതി അടയ്ക്കാത്തതിനെ തുടര്‍ന്നാണ് മഹാരാഷ്ട്ര സര്‍ക്കാര്‍ നോട്ടീസ് അയച്ചത്. 21,960 രൂപയാണ് നികുതി ഇനത്തില്‍ ഐശ്വര്യ നല്‍കാനുള്ളത്.

ഐശ്വര്യ റായ് 2009ല്‍ ആണ് ഭൂമി വാങ്ങിയത്. ഇതാദ്യമായാണ് നികുതി അടക്കാന്‍ വീഴ്ച വരുത്തുന്നതെന്നും ഇതുവരെ ഉണ്ടായിട്ടില്ലെന്നും സിന്നാര്‍ ജില്ലയിലെ തഹസില്‍ദാര്‍ ഏകനാഥ് അറിയിച്ചതായി ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.

”ഞങ്ങളുടെ റവന്യൂ അസസ്മെന്റ് ആഗസ്ത് മുതലാണ് ആരംഭിക്കുന്നത്. ഇതിന് മുമ്പ് രണ്ട് തവണ നടിക്ക് നോട്ടീസ് അയച്ചിരുന്നു. എന്നാല്‍ ഇതില്‍ പ്രതികരിച്ചിരുന്നില്ല. വീണ്ടും ജനുവരി 9ന് നോട്ടീസ് അയച്ചു. 10 ദിവസത്തെ സമയമായിരുന്നു നല്‍കിയത്.”

Read more

”ഇതില്‍ നടിയുടെ ഉപദേഷ്ടാവ് പ്രതികരിക്കുകയും അടുത്ത ദിവസം നികുതി അടക്കാമെന്ന് അറിയിക്കുകയും ചെയ്തു” തഹസില്‍ദാര്‍ പറഞ്ഞു. രണ്ട് ദിവസത്തിനുള്ളില്‍ നികുതി അടക്കുമെന്ന് നടിയെ ഉദ്ധരിച്ച് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.