ഏറെ പ്രതീക്ഷകളോടെ എത്തിയ ‘സെല്‍ഫി’യും ബോക്‌സോഫീസില്‍ തകര്‍ന്നടിഞ്ഞതോടെ തന്റെ പരാജയത്തെ കുറിച്ച് പ്രതികരിച്ച് അക്ഷയ് കുമാര്‍. തന്റെ വീഴ്ച കൊണ്ട് തന്നെയാണ് പരാജയങ്ങള്‍ സംഭവിക്കുന്നത്. കാര്യങ്ങള്‍ തിരിച്ചറിഞ്ഞ് സ്വയം തിരുത്താനുള്ള അവസരമാണിത് എന്നാണ് അക്ഷയ് കുമാര്‍ പറയുന്നത്.
”എന്നെ സംബന്ധിച്ച് ഇത് ആദ്യത്തെ സംഭവമല്ല. തുടര്‍ച്ചയായി 16 പരാജയങ്ങള്‍ സംഭവിച്ച ഒരു സമയമുണ്ടായിരുന്നു എനിക്ക്. മറ്റൊരിക്കല്‍ നായകനായ എട്ട് ചിത്രങ്ങള്‍ ബോക്‌സ് ഓഫീസില്‍ പരാജയപ്പെട്ടു. പക്ഷേ അത് സ്വന്തം വീഴ്ച കൊണ്ട് സംഭവിക്കുന്നതായാണ് എന്റെ വിലയിരുത്തല്‍.”
”ഇന്നത്തെ പ്രേക്ഷകര്‍ ഒരുപാട് മാറി. താരങ്ങള്‍ അതിനനുസരിച്ച് മാറേണ്ടതുണ്ട്. ആ മാറ്റത്തിനുവേണ്ടി ശ്രമിക്കുകയാണ് ഞാന്‍. അത് മാത്രമാണ് എനിക്ക് ചെയ്യാനാവുക. പ്രേക്ഷകരെയോ മറ്റാരെയെങ്കിലുമോ കുറ്റപ്പെടുത്തേണ്ടതില്ല. ഇത് 100 ശതമാനം എന്റെ വീഴ്ചയാണ്” എന്നാണ് അക്ഷയ് കുമാര്‍ പറയുന്നത്.
Read more
2020ല്‍ പുറത്തിറങ്ങിയ ‘ലക്ഷ്മി’ മുതല്‍ ഇങ്ങോട്ട് ഈ ഫെബ്രുവരി 24ന് പുറത്തിറങ്ങിയ ‘സെല്‍ഫി’ വരെ ഫ്‌ളോപ്പ് ചിത്രങ്ങളാണ്. ബെല്‍ ബോട്ടം, സൂര്യവംശി, അത്രരംഗി രേ, ബച്ചന്‍ പാണ്ഡെ, സാമ്രാട്ട് പൃഥ്വിരാജ്, രക്ഷാബന്ധന്‍, കട്ട്പുത്‌ലി, രാം സേതു എന്നീ അക്ഷയ് സിനിമകള്‍ എല്ലാം പരാജയങ്ങളായിരുന്നു.