തമിഴ്‌നാട് തിരുനെല്‍വേലിയില്‍ തള്ളിയ ആശുപത്രിമാലിന്യം ഉള്‍പ്പടെയുള്ളവ മാറ്റിത്തുടങ്ങി. ബയോമെഡിക്കല്‍ മാലിന്യങ്ങള്‍ ഉള്‍പ്പടെയുള്ളവ മൂന്നുദിവസത്തിനകം മാറ്റണമെന്ന ദേശീയ ഹരിതട്രിബ്യൂണലിന്റെ ഉത്തരവിനെത്തുടര്‍ന്നാണ് നടപടി. ക്ലീന്‍ കേരള കമ്പനിയും തിരുവനന്തപുരം ജില്ലാ ഭരണകൂടവും ചേര്‍ന്നാണ് മാലിന്യങ്ങള്‍ തിരിച്ചെടുക്കുന്നത്.
മാലിന്യം തള്ളിയ നാല് പേരെ പൊലീസ് നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. തിരുനെല്‍വേലിയിലെ കൊണ്ടാനഗരം, പളവൂര്‍, കോടനല്ലൂര്‍, മേലത്തടിയൂര്‍ ഗ്രാമങ്ങളിലാണ് കേരളത്തില്‍ നിന്നുള്ള ടണ്‍ കണക്കിന് ആശുപത്രി മാലിന്യം തള്ളിയത്. മൂന്നുദിവസത്തിനകം മാലിന്യം പൂര്‍ണമായും നീക്കാനാണ് ട്രിബ്യൂണന്‍ നിര്‍ദ്ദേശം.
മാലിന്യമെത്തിയതിനെക്കുറിച്ച് അന്വേഷിക്കാന്‍ തദ്ദേശവകുപ്പും പ്രത്യേകസംഘത്തെ നിയോഗിച്ചു. ഹരിതട്രിബ്യൂണലിന്റെ ഉത്തരവിന്റെ അടിസ്ഥാനത്തില്‍ സംസ്ഥാന ചീഫ് സെക്രട്ടറിയും മലിനീകരണ നിയന്ത്രണ ബോര്‍ഡും ആരോപണവിധേയമായ സ്ഥാപനങ്ങളില്‍നിന്ന് റിപ്പോര്‍ട്ടുതേടിയിട്ടുണ്ട്.
Read more
ആശുപത്രികളില്‍ നിന്ന് മെഡിക്കല്‍ മാലിന്യം നീക്കം ചെയ്യാന്‍ കരാര്‍ നേടിയ കമ്പനികള്‍ക്ക് വീഴ്ചയുണ്ടായെന്നാണ് കേരള സര്‍ക്കാറിന്റെ വിലയിരുത്തല്‍. ഇവര്‍ക്കെതിരെ നടപടി എടുക്കും.