നാളെ റിലീസ് ചെയ്യാനിരിക്കുന്ന അക്ഷയ് കുമാര്‍ ചിത്രം ‘സാമ്രാട്ട് പൃഥ്വിരാജി’ന് ഒമാനിലും കുവൈറ്റിലും പ്രദര്‍ശന വിലക്ക്. ട്രേഡ് അനലിസ്റ്റായ ഗിരീഷ് ജോഹര്‍ ആണ് ഇക്കാര്യം ട്വിറ്ററിലൂടെ അറിയിച്ചത്. എന്നാല്‍ ചിത്രം വിലക്കാനുള്ള കാരണം വ്യക്തമല്ല.
ചന്ദ്രപ്രകാശ് ദ്വിവേദിയാണ് 300 കോടി മുതല്‍മുടക്കുള്ള ചിത്രത്തിന്റെ സംവിധാനം. ചന്ദ്രപ്രകാശ് ദ്വിവേദി രചനയും സംവിധാനവും നിര്‍വ്വഹിച്ചിരിക്കുന്ന ചിത്രം ഹിസ്റ്റോറിക്കല്‍ ആക്ഷന്‍ ഡ്രാമ വിഭാഗത്തില്‍ പെടുന്ന ഒന്നാണ്. സാമ്രാജ് പൃഥ്വിരാജ് ചൌഹാന്റെ ചരിത്ര പ്രണയ കഥയാണ് സിനിമ പറയുന്നത്.
12ാം നൂറ്റാണ്ടില്‍ രാജാവായിരുന്ന പൃഥ്വിരാജ് ചൌഹാനെക്കുറിച്ച് ചന്ദ് ബര്‍ദായി എഴുതിയ പൃഥ്വിരാജ് റാസൊ എന്ന ഇതിഹാസ കവിതയെ ആസ്പദമാക്കിയാണ് ചന്ദ്രപ്രകാശ് ദ്വിവേദി തിരക്കഥയൊരുക്കിയിരിക്കുന്നത്. മനുഷ് നന്ദന് ആണ് ഛായാഗ്രാഹകന്‍.
ശങ്കര്‍ എഹ്സാന്‍ ലോയ് ഗാനങ്ങള്‍ ഒരുക്കിയിരിക്കുന്ന ചിത്രത്തിന്റെ പശ്ചാത്തല സംഗീതം സഞ്ചിത് ബല്‍ഹര, അങ്കിത് ബല്‍ഹര എന്നിവരാണ്. യഷ് രാജ് ഫിലിംസ് ആണ് നിര്‍മ്മാണം.
ഹിന്ദിക്ക് പുറമേ തമിഴിലും തെലുങ്കിലും റിലീസ് ചെയ്യുന്നുണ്ട്. സോനു സൂദ്, സഞ്ജയ് ദത്ത്, അലി ഫസല്‍ തുടങ്ങി ഒരു വന്‍ താരനിരയും ചിത്രത്തില്‍ അണിനിരക്കുന്നു. മുന്‍ലോകസുന്ദരി മാനുഷി ഛില്ലര്‍ നായികയായി എത്തുന്ന ആദ്യ ബോളിവുഡ് ചിത്രം കൂടിയാണിത്.
In a development, Govt of Kuwait & Oman have banned #SamratPrithviraj … they will not be released there ! @akshaykumar @SonuSood @duttsanjay @ManushiChhillar @yrf #DrChandraprakashDwivedi
— Girish Johar (@girishjohar) June 1, 2022
Read more