മലയാളി താരം റോഷൻ മാത്യു പ്രധാന കഥാപാത്രത്തിലെത്തുന്ന ബോളിവുഡ് ചിത്രമാണ് ഡാർലിംഗ്സ്. നവാഗതയായ ജസ്മീത് കെ റീനാ സലംവിധാനം ചെയ്യുന്ന ചിത്രത്തിൽ ആലിയ ഭട്ട്, ഷെഫാലി ഷാ, വിജയ് വർമ്മ എന്നിവരും പ്രധാന കഥാപാത്രത്തിലെത്തുന്നുണ്ട്. ഇപ്പോഴിതാ നടൻ റോഷൻ മാത്യുവിനെ സിനിമയിലേയ്ക്ക് തിരഞ്ഞെടുത്തതിനെ പറ്റി സംസാരിക്കുകയാണ് ആലിയ ഭട്ട്.
റോഷന്റെ ഓഡിഷൻ വീഡിയോ കണ്ടപ്പോൾ തന്നെ തനിക്ക് ഏറെ ഇഷ്ടമായെന്നാണ് ആലിയ പറയുന്നത്. ‘ജസ്മിൻ ചിത്രത്തിലേക്ക് കാസ്റ്റിംഗ് നടത്തുമ്പോൾ റോഷന്റെ ഓഡിഷൻ തന്നെ കാണിച്ചിരുന്നു. അദ്ദേഹത്തിന്റെ ഓഡിഷനിൽ തനിക്ക് മതിപ്പ് തോന്നിയെന്നും, ആലിയ ഭട്ട് പറയുന്നു.
സ്വീകരണ മുറിയിൽ അദ്ദേഹം ഉൾപ്പെടുന്ന ഒരു രംഗം ഉണ്ടായിരുന്നു. ഒരു നടന് തനിയെ എക്സിക്യൂട്ട് ചെയ്യാൻ ബുദ്ധിമുട്ടുള്ള രംഗമായിരുന്നു അത്. പക്ഷെ ആ രംഗം അദ്ദേഹം മനോഹരമാക്കി. ചിത്രത്തിലെ തന്റെ പ്രിയപ്പെട്ട രംഗങ്ങളിൽ ഒന്നാണിതെന്നും ആലിയ പറഞ്ഞു. ആഗസ്റ്റ് അഞ്ചിന് നെറ്റ്ഫ്ലിക്സിലൂടെയാണ് ചിത്രം റിലീസ് ചെയ്യുന്നത്. ആലിയ ഭട്ടും ഷാരൂഖ് ഖാനും ചേർന്നാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്
കോമഡി, സസ്പെൻസ് മൂഡിലുള്ള സിനിമയാണിതെന്നാണ് ട്രെയിലർ നൽകുന്ന സൂചന. കപ്പേള, മൂത്തോൻ, കൂടെ, ആണും പെണ്ണും, സീ യു സൂൺ, കുരുതി തുടങ്ങിയ സിനിമകളിലൂടെ മലയാളത്തിൽ ശ്രദ്ധിക്കപ്പെട്ട റോഷൻ നേരത്തെ സംവിധായകൻ അനുരാഗ് കശ്യപിന്റെ ചോക്ഡ് എന്ന സിനിമയിലും അഭിനയിച്ചിരുന്നു.
Read more
ഗംഗുഭായ് കത്തെവാടി എന്ന സൂപ്പർ ഹിറ്റ് സിനിമയ്ക്ക് ശേഷം ആലിയ നായികയായെത്തുന്ന സിനിമയിൽ ഏറെ പ്രതീക്ഷയാണ് ആരാധകർക്ക് ഉള്ളത്. ആലിയ ഭട്ടും ഷാരൂഖ് ഖാനും ഡാർലിംഗ്സിന്റെ പ്രൊഡക്ഷനിൽ പങ്കാളികളാണ്.