ഭാര്യയെ ചതിച്ച് മറ്റ് ബന്ധങ്ങളിലേക്ക് പോയി, ഒരു കുഞ്ഞ് ഉണ്ടായാല്‍ ശരിയാകുമെന്ന് പലരും പറഞ്ഞു, പക്ഷെ; വെളിപ്പെടുത്തി നടന്‍ അമിത്

ഭാര്യയെ ചതിച്ച് താന്‍ വിവാഹേതര ബന്ധങ്ങളില്‍ ഏര്‍പ്പെട്ടിട്ടുണ്ടെന്ന് വെളിപ്പെടുത്തി നടന്‍ അമിത് ടണ്ഠന്‍. തന്റെ മറ്റ് ബന്ധങ്ങളെ കുറിച്ച് ഭാര്യ അറിഞ്ഞതോടെ അവള്‍ തകര്‍ന്നു പോയി. ഒരു കുട്ടി ഉണ്ടായാല്‍ വിവാഹബന്ധത്തിലെ താളപ്പിഴകള്‍ ശരിയാകുമെന്ന് എല്ലാവരും പറയും. പക്ഷെ അത് അങ്ങനെയല്ലെന്നുമാണ് അമിത് ടണ്ഠന്‍ പറയുന്നത്.

ഒരു പോഡ്കാസ്റ്റിനോടാണ് അമിത് സംസാരിച്ചത്. എപ്പോഴെങ്കിലും ഭാര്യയെ ചതിച്ചിട്ടുണ്ടോ എന്ന അവതാരകന്റെ ചോദ്യത്തോടാണ് അമിത് പ്രതികരിച്ചത്. ഞാന്‍ അങ്ങനെ ചെയ്തിട്ടുണ്ട്. എങ്ങനെ ഏറ്റവും മാന്യമായി ഇക്കാര്യം പറയാമെന്നാണ് ഞാനിപ്പോള്‍ ആലോചിക്കുന്നത്.

ഒട്ടും മാന്യമല്ലാത്ത കാര്യമാണ് ചെയ്തതെന്ന് തിരിച്ചറിഞ്ഞാണ് പറയുന്നത്. ചില സമയത്ത് വികാരങ്ങള്‍ക്ക് അടിപ്പെട്ട് പോയിട്ടുണ്ട്. ഒരു സമയം വരെ റൂബിക്ക് ഇതേക്കുറിച്ച് അറിയില്ലായിരുന്നു. അവള്‍ ഇത് മനസിലാക്കിയതോടെ തകര്‍ന്നു പോയി. തന്റെ വിവാഹേതര ബന്ധം റൂബിയുമായുള്ള ബന്ധത്തില്‍ വലിയ വിള്ളല്‍ വീഴിത്തി.

അത്തരം ബന്ധങ്ങളുണ്ടാക്കുന്ന വിള്ളല്‍ ഒരിക്കലും പരിഹരിക്കാന്‍ പറ്റാത്തതാണ്. നാള്‍ക്കുനാള്‍ ആ വിള്ളല്‍ വലുതായിക്കൊണ്ടിരിക്കും. കുട്ടിയാകുമ്പോള്‍ എല്ലാം ശരിയാകുമെന്ന് എല്ലാവരും പറയും. നമ്മളും കരുതും. പക്ഷേ അത് ശരിയല്ല എന്നാണ് അമിത് പറയുന്നത്.

2007ല്‍ ആയിരുന്നു അമിത് ഡോക്ടറായ റൂബിയെ വിവാഹം ചെയ്തത്. 2017ല്‍ ഇരുവരും വേര്‍പിരിഞ്ഞുവെങ്കിലും 2019ല്‍ ഒന്നിച്ചു. ആ ബന്ധം കൂടിച്ചേരേണ്ടത് അത്യാവശ്യമായിരുന്നുവെന്നാണ് അമിത് ഇതിനെ കുറിച്ച് പ്രതികരിച്ചത്. 2008ലെ ‘ദില്‍ മില്‍ ഗയ’യിലെ ഡോ. അഭിമന്യുവിന്റെ വേഷമാണ് അമിതിന് ആരാധകരെ നേടിക്കൊടുത്തത്.

Read more