ചെറുപ്പത്തിന്റെ രഹസ്യം സെക്‌സ്.. ഏറ്റവും കൂടുതല്‍ സെല്‍ഫി എടുക്കുന്നത് ഈ താരം: അനില്‍ കപൂര്‍

ചെറുപ്പം നിലനിര്‍ത്തുന്നതിന്റെ രഹസ്യം തുറന്നു പറഞ്ഞ് ബോളിവുഡ് താരം അനില്‍ കപൂര്‍. കരണ്‍ ജോഹറിന്റെ ‘കോഫി വിത്ത് കരണ്‍’ എന്ന ഷോയിലാണ് അനില്‍ കപൂര്‍ സംസാരിച്ചത്. ഹോട്ട് സ്റ്റാര്‍ പുറത്തുവിട്ട ഷോയുടെ പുതിയ ട്രെയ്‌ലറാണ് ശ്രദ്ധ നേടുന്നത്.

ഒരു മുത്തശ്ശനായിട്ടും, 65-ാം വയസ്സിലും ഇപ്പോഴും കാഴ്ചയില്‍ ചെറുപ്പമായിരിക്കുന്ന നടനാണ് അനില്‍ കപൂര്‍. അടുത്തിടെയാണ് മകള്‍ സോനം ഒരു കുഞ്ഞിനു ജന്മം നല്‍കിയത്. ഇങ്ങനെ ചെറുപ്പം നിലനിര്‍ത്തുന്നതിന്റെ രഹസ്യം എന്താണ് എന്നായിരുന്നു അനില്‍ കപൂറിനോട് ഷോയ്ക്കിടയില്‍ കരണ്‍ ജോഹര്‍ ചോദിച്ചത്.

‘സെക്സ്, സെക്സ്, സെക്സ്’ എന്നാണ് അനില്‍ കപൂര്‍ കരണ്‍ ജോഹറിന് മറുപടി നല്‍കുന്നത്. ഇതു കേട്ടപാടെ പൊട്ടിച്ചിരിക്കുന്ന കരണ്‍ ജോഹറിനെയും വരുണ്‍ ധവാനിനെയും, ഇതെല്ലാം സ്‌ക്രിപ്റ്റഡാണെന്നു പറയുന്ന അനില്‍ കപൂറിനെയും വീഡിയോയില്‍ കാണാം.

Read more

വിവാഹബന്ധത്തിലെ വിശ്വാസവഞ്ചനയെ കുറിച്ച് കരണ്‍ ചോദിക്കുമ്പോള്‍ തമാശ കലര്‍ന്ന മറുപടികളും അനില്‍ കപൂര്‍ നല്‍കുന്നുണ്ട്. ഷോയിലെ റാപ്പിഡ് ഫയര്‍ റൗണ്ടില്‍ ഏറ്റവും കൂടുതല്‍ സെല്‍ഫി എടുക്കുന്ന ആള്‍, തെറ്റായ സ്‌ക്രിപ്പറ്റ് തിരഞ്ഞെടുക്കുന്ന ആള്‍ അങ്ങനെ നീളുന്ന ചോദ്യങ്ങള്‍ക്ക് അര്‍ജുന്‍ കപൂര്‍ എന്ന ഉത്തരമാണ് വരുണ്‍ നല്‍കുന്നത്.