വഖഫ് ബില്ലിലൂടെ മുനമ്പം വിഷയം പരിഹരിക്കാൻ കഴിയില്ലെന്ന് വ്യക്തമായതോടെ ബിജെപി കേരളത്തിലെ ജനങ്ങളെ കബളിപ്പിക്കുകയായിരുന്നെന്ന് കെപിസിസി പ്രസിഡൻ്റ് കെ സുധാകരൻ എംപി. സംസ്ഥാന സർക്കാർ വിചാരിച്ചാൽ പരിഹരിക്കാവുന്ന മുനമ്പം വിഷയത്തിൽനിന്ന് മുഖ്യമന്ത്രി പിണറായി വിജയൻ ഒളിച്ചോടുകയും ബിജെപിയുടെ പ്രഭാരിയായി അദ്ദേഹം മാറുകയും ചെയ്തുവെന്നും അദ്ദേഹം ആരോപിച്ചു.
മുസ്ലീംങ്ങളുടെ സ്വത്തുക്കൾ പിടിച്ചെടുക്കുക എന്നതാണ് വഖഫ് ബില്ലിൻ്റെ ലക്ഷ്യമെന്ന് ഇപ്പോൾ വളരെ വ്യക്തമാണ്. നേരത്തെ കോൺഗ്രസ് ചൂണ്ടിക്കാട്ടിയ കാര്യം ഇപ്പോൾ ശരിയാണെന്ന് തെളിഞ്ഞു. ഇന്ന് ഇത് മുസ്ലീംങ്ങൾക്കെതിരെ ആണെങ്കിൽ നാളെ മറ്റു സമുദായങ്ങൾക്കെതിരെ ആയിരിക്കും. ക്രിസ്ത്യൻ ചർച്ച് ബിൽ പോലുള്ല നിയമങ്ങളും ബിജെപിയുടെ പരിഗണനയിലാണ്.
Read more
മദ്ധ്യപ്രദേശിലെ ജബൽപൂരിൽ പളികളിലേയ്ക്ക് തീർത്ഥാടനം നടത്തിയ ക്രിസ്ത്യൻ വൈദികർ ഉൾപ്പെടെയുള്ലവരെയാണ് ബജ്റംഗ്ദൾ ആക്രമിച്ചത്. അവർക്കെതിരേ നടപടി എടുക്കാൻ പോലും സാധിച്ചില്ല. മണിപ്പൂരിൽ ഇത്രയും വലിയ വംശഹത്യ നടന്നിട്ട് കേന്ദ്ര- സംസ്ഥാന സർക്കാരുകൾ കാഴ്ചക്കാരായി നിന്നു. ഗ്രഹാം സ്റ്റെയിനിൽ തുടങ്ങിയ ആക്രമണങ്ങൾ രാജ്യത്തിൻ്റെ വിവിധ ഭാഗങ്ങളിൽ തുടരുകയാണ്. കോൺഗ്രസ് മാത്രമാണ് ഇവരോടൊപ്പം അണിനിരന്നതെന്ന് എല്ലാവരും ഓർക്കണം. സംഘപരിവാറിന്റെ ന്യൂനപക്ഷ വിരുദ്ധ മതഭ്രാന്തിന് മുന്നിൽ ബിജെപി ഭരണകൂടം നിശബ്ദമാണ്.