ബുളറ്റിൽ യാത്ര ചെയ്യുന്നതിനിടെ സ്ത്രീ വീണ് മരിച്ചു. തിരൂർ കൂട്ടായിയിൽ ആശാൻപടി എന്ന സ്ഥലത്താണ് അപകടമുണ്ടായത്. പടിഞ്ഞാറേക്കര സ്വദേശി സാബിറ (38) യാണ് മരിച്ചത്. ഇവർ മകനോടൊപ്പം യാത്ര ചെയ്യുന്നതിനിടെയാണ് അപകടമുണ്ടായത്.
Read more
ഇന്ന് ഉച്ചയോടെയാണ് അപകടമുണ്ടായത്. മുന്നിൽ പോയ സ്കൂട്ടർ പെട്ടെന്ന് ബ്രേക്കിട്ടപ്പോൾ അതിൽ ഇടിക്കാതിരിക്കാനായി ബുളറ്റ് നിർത്തുകയായിരുന്നു. ഇതിനിടെയാണ് സാബിറ റോഡിലേക്ക് വീണത്. തലയ്ക്ക് ഗുരുതര പരിക്കേറ്റ ഇവരെ ഉടൻതന്നെ മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും യാത്രാമദ്ധ്യേ മരണപ്പെടുകയായിരുന്നു.