തെലുങ്കില്‍ ആരാധകര്‍ ആഘോഷിച്ച അര്‍ജ്ജുന്‍ റെഡ്ഡിക്ക് ഹിന്ദിയില്‍ വിമര്‍ശനം; നിറയെ സ്ത്രീവിരുദ്ധതയെന്ന് ആക്ഷേപം, ചിത്രത്തിന് റേറ്റിംഗ് 1.5

ദക്ഷിണേന്ത്യയിലാകെ ബോക്‌സോഫീസ സൂപ്പര്‍ ഹിറ്റായ ് “അര്‍ജ്ജുന്‍ റെഡ്ഡി” ഹിന്ദിയിലെത്തുമ്പോള്‍ പ്രശംസയേക്കാള്‍ നേടുന്നത് വിമര്‍ശനം. ഹിന്ദിയിലെത്തിയപ്പോള്‍ ചിത്രത്തില്‍ ഷാഹിദ് കപൂറാണ് അര്‍ജുന്‍ റെഡ്ഡിയായി എത്തിയത്. ചിത്രം ഏറെ പ്രതീക്ഷകളോടെയാണ് ബോളിവുഡിലെത്തിയത്. ദക്ഷിണേന്ത്യയിലാകെ ചിത്രത്തിന് ലഭിച്ച സ്വീകാര്യതയായിരുന്നു ഏറെ പ്രതീക്ഷകള്‍ ഉണര്‍ത്താന്‍ കാരണമായത്.

ചിത്രം ബോളിവുഡില്‍ എത്തിയപ്പോള്‍ അര്‍ജുന്‍ റെഡ്ഡി തികച്ചും സ്ത്രീവിരുദ്ധനായ കഥാപാത്രം ആണെന്നാണ് വിമര്‍ശനം. മിക്ക സിനിമാ നിരൂപകരും ചിത്രത്തിന് അഞ്ചില്‍ 1.5 റേറ്റിങ് മാത്രമാണ് നല്‍കിയത്.

Read more

അറിയാതെ ഗ്ലാസ് കൈയില്‍ നിന്നും വീണ് പൊട്ടുന്ന വേലക്കാരിയെ അടിക്കാനോടിക്കുന്ന,. സ്ത്രീകള്‍ കൈയ്യേറ്റം ചെയ്യപ്പെടുന്നു. സമ്മതം ഇല്ലാതെ ചുംബിക്കപ്പെടുന്നു. കത്തിമുനയില്‍ നഗ്‌നയാക്കപ്പെടുന്നു. കബീര്‍ സിങ്ങിന്റെ പട്ടി സിനിമയിലെ സ്ത്രീയേക്കാള്‍ നന്നായി പരിഗണിക്കപ്പെടുന്നു. എന്നൊക്കെയാണ് വിമര്‍ശനം.