തിരക്കഥ മോഷ്ടിച്ചു: 'ചപാക്' വിവാദത്തില്‍, ദീപിക പദുക്കോണിനെതിരെ കേസ്

നടി ദീപിക പദുക്കോണിന്റെ പുതിയ ചിത്രം “ചപാക്” വിവാദത്തില്‍. തന്റെ തിരക്കഥ മോഷ്ടിച്ചാണ് ചപാക് ഒരുക്കിയതെന്ന അവകാശവാദവുമായി എഴുത്തുകാരന്‍ രാകേഷ് ഭാരതി രംഗത്തെത്തി. കോപ്പിറൈറ്റ് ലംഘനത്തിന് ചിത്രത്തിന്റെ നിര്‍മ്മാതാക്കളില്‍ ഒരാളായ ദീപികക്കും സംവിധായിക മേഘ്‌ന ഗുല്‍സാറിനെതിരെയും രാകേഷ് മുംബൈ ഹൈക്കോടതിയില്‍ പരാതി നല്‍കി.

ബ്ലാക്ക് ഡേ എന്ന പേരില്‍ ചിത്രം ഒരുക്കാനിരുന്നതാണെന്നും 2015ല്‍ പേര് രജിസ്റ്റര്‍ ചെയ്തിരുന്നതായും രാകേഷ് പറയുന്നു. ഫോക്സ് സ്റ്റാര്‍ സ്റ്റുഡിയോസില്‍ താന്‍ തിരക്കഥയുടെ ഒരു പകര്‍പ്പ് നല്‍കിയിരുന്നെന്നും എന്നാല്‍ ഇതുപയോഗിച്ച് ചപാക് എന്ന മറ്റൊരു ചിത്രം നിര്‍മ്മിക്കുകയാണ് അവര്‍ ചെയ്തതെന്നും രാകേഷ് ആരോപിക്കുന്നു.

Read more

ആസിഡ് ആക്രമണത്തെ അതിജീവിച്ച ലക്ഷ്മി അഗര്‍വാളിന്റെ ജീവിതം പ്രമേയമാക്കിയാണ് ചപാക് ഒരുക്കിയിരിക്കുന്നത്. ദീപിക പദുക്കോണും വിക്രാന്ത് മാസെയും കേന്ദ്ര കഥാപാത്രങ്ങളായെത്തുന്ന ചിത്രം ജനുവരി 10ന് റിലീസിനെത്തും.