അറപ്പോടെയും വെറുപ്പോടെയുമുള്ള നോട്ടങ്ങള്‍, ചിലര്‍ക്ക് സന്തോഷം; 'മാല്‍തി'യായി മുംബൈ തെരുവില്‍ ദീപിക പദുക്കോണ്‍, വീഡിയോ

ആസിഡ് ആക്രമണത്തിന് ഇരയായവരോട് സമൂഹം എങ്ങനെ പ്രതികരിക്കുന്നു എന്ന് മനസ്സിലാക്കാന്‍ നടി ദീപിക പദുക്കോണ്‍ നടത്തിയ യാത്ര സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധേയമാകുന്നു. തന്റെ പുതിയ ചിത്രം “ചപകി”ലെ ആസിഡ് ആക്രമണത്തിനിരയായ മാല്‍തി എന്ന കഥാപാത്രമായാണ് ദീപിക മുംബൈ തെരുവില്‍ എത്തിയത്.

രഹസ്യ ക്യാമറകള്‍ വെ ച്ചാണ് വീഡിയോ ഷൂട്ട് ചെയ്തിരിക്കുന്നത്. ആസിഡ് ആക്രമണത്തിന് ഇരയായ പെണ്‍കുട്ടികള്‍ക്കൊപ്പം എത്തിയ ദീപിക മൊബൈല്‍ ഷോപ്പിലെത്തി ഒരു സ്ത്രീയോട് സെല്‍ഫി എടുക്കാന്‍ ആവശ്യപ്പെട്ടു. അവര്‍ സന്തോഷത്തോടെ തയ്യാറാവുകയും ചെയ്തു. തുടര്‍ന്ന് പലചരക്ക് കടയിലെത്തിയ ഇവരെ സഹായിക്കാന്‍ ചിലര്‍ വിസമ്മതിച്ചു.

ഒരു സ്ത്രീ കുട്ടിയെ ദീപികയുടെ മുന്നില്‍ നിന്നും മറച്ച് പിടിക്കുന്നതും കാണാം. “”കണ്‍മുന്നില്‍ നടക്കുന്ന, നമ്മള്‍ മനസ്സിലാക്കാത്ത ഒട്ടേറെ കാര്യങ്ങളിലൂടെയാണ് ഞാനിന്ന് കടന്നുപോയത്. സമൂഹത്തിന്റെ കാഴ്ചപ്പാടുകളില്‍ മാറ്റമുണ്ടാകലാണ് പ്രധാനം”” വീഡിയോയുടെ അവസാനം ദീപിക പറഞ്ഞു. ജനുവരി 10-ന് ചപാക് തിയേറ്ററുകളിലെത്തും.

Read more