സംവിധാന അരങ്ങേറ്റത്തിന് മുന്നേ തിരിച്ചടി; ഹൃത്വിക് റോഷന്റെ 'ക്രിഷ് 4' കഥയും സുപ്രധാന വിവരങ്ങളും ചോര്‍ന്നു!

ബോളിവുഡിലെ ഹിറ്റ് ഫ്രാഞ്ചൈസികളില്‍ ഒന്നാണ് ഹൃത്വിക് റോഷന്റെ ‘ക്രിഷ്’ സിനിമാ സീരിസ്. ചിത്രത്തിന്റെ നാലാം ഭാഗമാണ് ഇനി ഒരുങ്ങാനിരിക്കുന്നത്. ഈ ചിത്രത്തിലൂടെ സംവിധായകനായി അരങ്ങേറ്റം കുറിക്കുകയാണ് ഹൃത്വിക് റോഷന്‍. 2026ല്‍ ഷൂട്ടിങ് ആരംഭിക്കാന്‍ പോകുന്ന ക്രിഷ് 4 ഹൃത്വിക് റോഷന്‍ തന്നെ സംവിധാനം ചെയ്യുന്നു എന്ന വിവരം താരത്തിന്റെ പിതാവും സംവിധായകനുമായ രാകേഷ് റോഷന്‍ ആണ് പങ്കുവച്ചത്.

ഇതിനിടെ ചിത്രത്തിന്റെ കഥയും മറ്റ് ചില സുപ്രധാന വിവരങ്ങളും സോഷ്യല്‍ മീഡിയയില്‍ ചോര്‍ന്നിരിക്കുകയാണ്. ചിത്രത്തില്‍ പ്രിയങ്ക ചോപ്ര ആയിരിക്കില്ല നോറ ഫത്തേഹി ആയിരിക്കും നായിക എന്ന വിവരമാണ് പുറത്തു വന്നിരിക്കുന്നത്. മാത്രമല്ല, പ്രീതി സിന്റയും ചിത്രത്തില്‍ വേഷമിടും.

‘കാല്‍’ എന്ന വില്ലനെ പരാജയപ്പെടുത്തി വര്‍ഷങ്ങള്‍ക്ക് ശേഷം, ക്രിഷിന് ടൈം ട്രാവല്‍ ചെയ്യാനുള്ള അവസരം ലഭിക്കുകയും ഒരു ദുഷ്ട ശക്തിയില്‍ നിന്നും മനുഷ്യരാശിയെ സംരക്ഷിച്ച ചരിത്രം മാറ്റിയെഴുതാനും ഭാവി പുനര്‍നിര്‍മ്മിക്കാനും അവസരം ലഭിക്കും. ഇതിനായി ക്രിഷ് വ്യത്യസ്ത കാലഘട്ടങ്ങളിലൂടെ സഞ്ചരിക്കുകയും ചെയ്യുന്നതാണ് ചിത്രത്തിന്റെ കഥ എന്നാണ് റിപ്പോര്‍ട്ടുകള്‍.

Potential premise of Krish 4?
byu/Mhatre- inBollyBlindsNGossip

ചിത്രത്തില്‍ വിവേക് ഓബ്‌റോയ് കാമിയോ റോളില്‍ എത്തും. നസിറുദ്ദീന്‍ ഷാ, രേഖ എന്നീ താരങ്ങളും ചിത്രത്തിലുണ്ടാകും എന്നാണ് ഐഎംഡിബി സൈറ്റില്‍ നിന്നുമുള്ള വിവരങ്ങള്‍. ഈ വിവരങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായി കൊണ്ടിരിക്കുകയാണ്. അതേസമയം, 2003ല്‍ കോയി മില്‍ ഗയ എന്ന സയന്‍സ് ഫിക്ഷന്‍ ചിത്രത്തിലൂടെയാണ് ക്രിഷ് ഫ്രാഞ്ചൈസി ആരംഭിച്ചത്.

പിന്നീട് 2006ല്‍ ക്രിഷിലൂടെ ഒരു സൂപ്പര്‍ ഹീറോ ഫ്രാഞ്ചൈസിയാക്കി ഇത് മാറ്റി. 2013ല്‍ ക്രിഷ് 3 എന്ന ചിത്രത്തില്‍ ഹൃത്വിക്, രോഹിതിനെയും അദ്ദേഹത്തിന്റെ മകന്‍ കൃഷ്ണയെയും വീണ്ടും അവതരിപ്പിച്ചു. കോയി മില്‍ ഗയയില്‍ ഹൃത്വിക്കിന്റെ നായികയായി പ്രീതി സിന്റ അഭിനയിച്ചപ്പോള്‍, ക്രിഷ് ചിത്രങ്ങളില്‍ പ്രിയങ്ക ചോപ്രയാണ് നായികയായത്.

Read more