'നീ സൂപ്പര്‍ കൂളാണ്... നിനക്ക് എന്തൊരു കഴിവാണ്'; സബ ആസാദിനോട് സൂസന്ന, ഹൃത്വിക് റോഷന്റെ മുന്‍ ഭാര്യയും കാമുകിയും സുഹൃത്തുക്കള്‍!

ഹൃത്വിക് റോഷന്‍ വീണ്ടും പ്രണയത്തിലാണെന്ന വാര്‍ത്തകളാണ് ഇപ്പോള്‍ ബോളിവുഡിലെ ഹോട്ട് ടോപിക്. ഹൃത്വിക്കിനൊപ്പം കഫേയില്‍ നിന്നും പുറത്തേക്ക് ഇറങ്ങിയ അജ്ഞാത യുവതി നടിയും ഗായികയുമായ സബ ആസാദ് ആണെന്ന് സോഷ്യല്‍ മീഡിയ കണ്ടെത്തിയിരുന്നു.

പിന്നാലെ ഹൃത്വിക്കും സബയും ഒന്നിച്ചുള്ള വീഡിയോയും വൈറലായിരുന്നു. സൂസന്ന ഖാനുമായുള്ള വിവാഹമോചനത്തിന് ശേഷം ഹൃത്വിക് റോഷന്‍ ആദ്യമായാണ് ഗോസിപ്പ് കോളങ്ങളില്‍ നിറയുന്നത്. സൂസന്ന സബയെ കുറിച്ച് സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ച വാക്കുകളാണ് ഇപ്പോള്‍ വൈറലാകുന്നത്.

അടുത്തിടെ സബ ആസാദിന്റെ ഒരു പരിപാടിയില്‍ സൂസന്ന പങ്കെടുത്തിരുന്നു. ”എന്തൊരു അത്ഭുതകരമായ ഈവ്‌നിങ്… നീ സൂപ്പര്‍ കൂള്‍ ആണ് സബാ… അത്യധികം കഴിവുള്ള കുട്ടി” എന്നാണ് സൂസന്ന സോഷ്യല്‍ മീഡിയയില്‍ കുറിച്ചത്.

അഭിനന്ദനങ്ങള്‍ക്ക് മറുപടിയായി സബാ ആസാദ് സൂസാന്നയെ ‘സൂസി’ എന്ന് വിളിക്കുകയും തന്റെ പരിപാടി ആസ്വദിച്ചതിന് നന്ദി അറിയിക്കുകയും ചെയ്തു. ഹൃത്വിക്കിന്റെ മുന്‍ ഭാര്യയുടേയും ഇപ്പോഴത്തെ കാമുകിയുടേയും സൗഹൃദം പാപ്പരാസികളെ പോലും അത്ഭുതപ്പെടുത്തിയിരക്കുകയാണ്.

Read more

സുശാന്ത് സിംഗ് രജ്പുത് നായകനായ ഡിറ്റക്ടീവ് ബ്യോംകേഷ് ബക്ഷിയിലൂടെ ശ്രദ്ധ നേടിയ നടിയാണ് സബ ആസാദ്. 2000ല്‍ ആയിരുന്നു ഹൃത്വിക്കും സൂസന്നയും വിവാഹിതരായത്. 2014ല്‍ വിവാഹമോചിതരായ ഇവര്‍ക്ക് രണ്ടു മക്കളുണ്ട്. ഹൃദാന്‍ റോഷന്‍, ഹൃഹാന്‍ റോഷന്‍ എന്നാണ് മക്കളുടെ പേര്.