'കരിയര്‍ നഷ്ടപ്പെടുമെന്ന് ഞാന്‍ പേടിച്ചു'; രഹസ്യ വിവാഹത്തെ കുറിച്ച് ജൂഹി ചൗള

തൊണ്ണൂറുകളില്‍ തിളങ്ങി നിന്ന താരമായിരുന്നു ജൂഹി ചൗള. 1996ല്‍ വിവാഹിതയായ ജൂഹി തന്റെ വിവാഹക്കര്യം മറച്ചുവെച്ചിരുന്നു. ജയ് മെഹ്ത എന്ന ബിസിനസുകാരനെയാണ് ജൂഹി വിവാഹം ചെയ്തത്. തന്റെ രഹസ്യ വിവാഹത്തെ കുറിച്ച് വര്‍ഷങ്ങള്‍ക്ക് ശേഷം വെളിപ്പെടുത്തലുകളുമായി എത്തിയിരിക്കുകയാണ് ജൂഹി.

അന്ന് തനിക്കുണ്ടായിരുന്ന സ്റ്റാര്‍ഡം, തന്റെ കരിയര്‍ എന്നിവ നഷ്ടപ്പെടുമെന്ന് പേടിച്ചിരുന്നതായി ജൂഹി വ്യക്തമാക്കി. “”അന്ന് ഇന്റര്‍നെറ്റ് ഇല്ലായിരുന്നു, കൂടാതെ എല്ലാ ഫോണിലും ക്യാമറകളും ഇല്ലായിരുന്നു. ആ സമയത്താണ് ജയ് ആയുള്ള പ്രണയബന്ധം. എന്റെ കരിയര്‍ നഷ്ടപ്പെടുമെന്ന് ഞാന്‍ ഭയപ്പെട്ടു”” എന്ന് ഒരു അഭിമുഖത്തിനിടെ ജൂഹി വ്യക്തമാക്കി.

Image result for juhi chawla with her husband

Read more

പ്രണയത്തെ കുറിച്ചും ജൂഹി പറയുന്നുണ്ട്. ഒരു സുഹൃത്തിന്റെ ഡിന്നര്‍ പാര്‍ട്ടിക്കിടെയാണ് ജയ്‌യെ പരിചയപ്പെടുന്നതെന്ന് താരം വ്യക്തമാക്കി. “”ഞാന്‍ ഉണ്ടായിരുന്ന എല്ലായിടത്തും പുഷ്പങ്ങളും കുറിപ്പുകളും സമ്മാനങ്ങളുമായി ജയ് ഉണ്ടായിരുന്നു. എല്ലാ ദിവസവും! എന്റെ ജന്മദിനത്തില്‍, ചുവന്ന റോസാപ്പൂവിന്റെ ഒരു ലോഡ് തന്നെ അയച്ചിരുന്നു. ഒരു വര്‍ഷത്തിന് ശേഷമാണ് പ്രൊപോസ് ചെയ്തതെന്നും ജൂഹി പറഞ്ഞു.