'കേരളത്തിൽ കെ- റെയിൽ വരില്ല, പദ്ധതി ഉപേക്ഷിച്ചെന്ന് അറിയിച്ചാൽ പുതിയ പാതയ്ക്ക് കേന്ദ്രാനുമതി കിട്ടും'; ഇ ശ്രീധരൻ

കേരളത്തിൽ കെ- റെയിൽ വരില്ലെന്ന് ഇ ശ്രീധരൻ. പദ്ധതിക്ക് ഒരു കാരണവശാലും കേന്ദ്രസർക്കാർ അനുമതി നൽകില്ല. കെ-റെയിൽ ഉപേക്ഷിച്ചുവെന്ന് സർക്കാർ പറഞ്ഞാൽ കേന്ദ്രവുമായി ബദൽ പദ്ധതിയുമായി ബന്ധപ്പെട്ട് സംസാരിക്കാൻ തയാറാണ്. ബദൽ പദ്ധതിക്ക് എല്ലാ പിന്തുണയും നൽകുമെന്നും ശ്രീധരൻ പറഞ്ഞു കൂട്ടിച്ചേർത്തു.

കെ റെയിലിന് ബദലായി താൻ സമർപ്പിച്ച റെയിൽ പാത സംസ്ഥാന സർക്കാരിന് താത്പര്യമുണ്ടെന്നും ഇ ശ്രീധരൻ പറഞ്ഞു. കെ റെയിൽ ഉപേക്ഷിച്ചു എന്ന് സംസ്ഥാന സർക്കാർ കേന്ദ്രത്തെ അറിയിച്ചാൽ പുതിയ പാതയ്ക്ക് അനുമതി ലഭിക്കും. എന്നാൽ ജാള്യത മൂലമാണ് അങ്ങിനെ കേരളം പറയാത്തതെന്നും ശ്രീധരൻ കൂട്ടിച്ചേർത്തു.