'നടനെന്ന നിലയില്‍ ഋഷി കപൂര്‍ ഒരു സ്‌ഫോടനമാണ്'; ഒന്നിച്ച് അഭിനയിച്ചതിനെ കുറിച്ച് ഇര്‍ഫാന്‍ ഖാന്‍ പറഞ്ഞത്...

ബോളിവുഡിന് തീരാനഷ്ടങ്ങളാണ് രണ്ടു ദിവസമായി ഉണ്ടായിരിക്കുന്നത്. ഇര്‍ഫാന്‍ ഖാന് പിന്നാലെ മറ്റൊരു ഇതിഹാസ താരത്തെ കൂടിയാണ് ഇന്ത്യന്‍ സിനിമയ്ക്ക് നഷ്ടമായിരിക്കുന്നത്. ഇന്ന് രാവിലെയാണ് ഋഷി കപൂര്‍ അന്തരിച്ചത്. ബോളിവുഡിലെ ഇരുണ്ട നാളുകള്‍ എന്നാണ് താരങ്ങളും ആരാധകരും ഒരു പോലെ പറയുന്നത്. ഇര്‍ഫാന്‍ ഖാനും ഋഷി കപൂറും ഒന്നിച്ച “ഡി-ഡേ” എന്ന ചിത്രത്തിലെ ഫോട്ടോയാണ് സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നത്.

കണ്ണീരോടെ ചിത്രം പങ്കുവെയ്ക്കുകയാണ് സിനിമയില്‍ നിന്നുള്ളവരും ആരാധകരും. 2013-ല്‍ പുറത്തിറങ്ങിയ ചിത്രത്തില്‍ ഇരുവരും ഒന്നിച്ച് അഭിനയിച്ചിരുന്നു. ദാവൂദ് ഇബ്രാഹിമിനെ മാതൃകയാക്കിയ അധോലോക നായകനായ ഇക്ബാല്‍ സേത്ത് അക്ക ഗോള്‍ഡ്മാന്‍ ആയി ഋഷി വേഷമിട്ടത്. ആര്‍എഡബ്ല്യു ഏജന്റ് വാലി ഖാന്‍ ആയാണ് ഇര്‍ഫാന്‍ ചിത്രത്തിലെത്തിയത്.

Rishi Kapoor, Irrfan Khan

“”കസിന്‍, ഋഷി കപൂറിന്റെ ആരാധകനാണ് അതിനാല്‍ അദ്ദേഹത്തിന്റെ എല്ലാ സിനിമകളും കണ്ടിട്ടുണ്ട്. അദ്ദേഹത്തിനൊപ്പം പ്രവര്‍ത്തിക്കേണ്ടി വരുമെന്ന് ഒരിക്കലും വിചാരിച്ചിട്ടില്ല. എല്ലാ സിനിമകള്‍ക്ക് ശേഷവും അദ്ദേഹം തന്റെ കഴിവുകള്‍ മിനുക്കിയെടുക്കും. അദ്ദേഹത്തിന് ഇനി ഒരു താരമാകേണ്ടതില്ല, ഒരു നടനെന്ന നിലയില്‍ അദ്ദേഹം ഒരു സ്‌ഫോടനം തന്നെയാണ്”” എന്നായിരുന്നു ഋഷി കപൂറിനെ കുറിച്ച് ഇര്‍ഫാന്‍ ഖാന് ഒരു അഭിമുഖത്തില്‍ പറഞ്ഞത്.

Read more