പുതിയ സിനിമയുടെ പ്രമോഷനായി ബിഗ് ബോസിലെത്തി നടി കങ്കണ റണാവത്ത്. സല്മാന് ഖാന് അവതരിപ്പിക്കുന്ന ഹിന്ദി ബിഗ് ബോസിലാണ് കങ്കണ എത്തിയിരിക്കുന്നത്. സല്‍മാനും കങ്കണയും തമ്മിലുള്ള സംസാരത്തിന്റെ പ്രമോ വീഡിയോയാണ് ഇപ്പോള്‍ ശ്രദ്ധ നേടിക്കൊണ്ടിരിക്കുന്നത്.
തന്നോട് ഫ്ളര്‍ട്ട് ചെയ്യാന്‍ സല്‍മാനോട് ആവശ്യപ്പെടുന്ന കങ്കണയെയും അത് നിരസിക്കുന്ന താരത്തെയും പ്രമോയില്‍ കാണാം. ‘ഏതെങ്കിലും സഹപ്രവര്ത്തകന് നിങ്ങളോട് ഫ്ലേര്‍ട്ട് ചെയ്യാന്‍ വന്നാല്‍ എന്ത് ചെയ്യും?’ എന്നാണ് സല്മാന് ഖാന് കങ്കണയോട് ചോദിക്കുന്നത്.
”നിങ്ങളെ പോലൊരു സുന്ദരന്‍ വന്ന് ഫ്ലേര്‍ട്ട് ചെയ്യുകയാണെങ്കില്‍ ഞാന്‍ ഹൃദയം കൊണ്ട് ചിന്തിക്കും. അയാളുടെ പ്രവര്‍ത്തികള്‍ കണ്ടതിന് ശേഷം തീരുമാനിക്കും എന്ത് പറയണമെന്ന്. താങ്കള്‍ ഒന്ന് ശ്രമിച്ചു നോക്കൂ, എല്ലാ പെണ്‍കുട്ടികളും താങ്കളുടെ ഫ്ലേര്‍ട്ടിംഗ് സ്കില്‍ എങ്ങനെയാണെന്ന് അറിയാന്‍ കാത്തുനില്‍ക്കുന്നുണ്ട്” എന്നാണ് കങ്കണ മറുപടി പറയുന്നത്.
”നിങ്ങള്‍ ഇപ്പോള്‍ നല്ല സുന്ദരിയായി തോന്നുന്നുണ്ട്, 10 വര്‍ഷത്തിന് ശേഷം എന്തു ചെയ്യും” എന്നാണ് പ്രമോയില്‍ സല്മാന് പറയുന്നത്. ഇതിനോട് ചിരിച്ചു കൊണ്ടാണ് കങ്കണ പ്രതികരിക്കുന്നത്. അതേസമയം, ‘തേജസ്’ എന്ന പുതിയ ചിത്രത്തിന്റെ പ്രമോഷന്റെ ഭാഗമായാണ് കങ്കണ ഷോയില്‍ എത്തിയത്.
എയര്‍ഫോഴ്സ് പൈലറ്റിന്റെ ജീവിത കഥ പറയുന്ന ചിത്രമാണിത്. സര്‍വേഷ് മേവാരയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. അന്‍ഷുല്‍ ചൗഹാനും വരുണ്‍ മിത്രയും ആശിഷ് വിദ്യാര്‍ഥിയും ചിത്രത്തില്‍ മറ്റ് പ്രധാന വേഷങ്ങളില്‍ എത്തുന്നുണ്ട്. ഒക്ടോബര്‍ 27ന് ആണ് ചിത്രത്തിന്റെ റിലീസ്.
View this post on InstagramRead more