ബോളിവുഡിൽ പാൻ മസാല ബ്രാൻഡുകളെ അംഗീകരിക്കുന്നതിനെ ശക്തമായി എതിർത്ത് നടൻ കാർത്തിക് ആര്യൻ. തനിക്ക് ഒരുപാട് ഓഫാറുകൾ വന്നിരുന്നുവെന്നും എന്നാൽ താൻ അതെല്ലാം നിരസിക്കുകയാണ് ചെയ്തത് എന്നാണ് താരം പറഞ്ഞത്.
സിദ്ധാർത്ഥ് കണ്ണനുമായുള്ള ഒരു അഭിമുഖത്തിനിടെയാണ് കാർത്തിക് ഇക്കാര്യം പറഞ്ഞത്. “ഞാൻ പാൻ മസാല പരസ്യങ്ങൾ നിരസിച്ചു. അവർ എന്നെ ഒരുപാട് കാര്യങ്ങൾ കൊണ്ട് പ്രലോഭിപ്പിച്ചു. പക്ഷേ അത് ചെയ്യാൻ ഞാൻ ഒരിക്കലും പ്രലോഭിപ്പിക്കപ്പെട്ടില്ല” എന്ന് കാർത്തി ആര്യൻ പറഞ്ഞു.
ബോളിവുഡ് താരം അക്ഷയ് കുമാര്‍ പാന്‍ മസാല പരസ്യത്തില്‍ അഭിനയിച്ചത് വലിയ വിവാദമായിരുന്നു്. ഇതിന് പിന്നാലെ ആരാധകരോട് അക്ഷയ് ക്ഷമാപണം നടത്തുകയും , ഭാവിയിൽ കൂടുതൽ ജാഗ്രത പുലർത്തുമെന്ന് പ്രതിജ്ഞയെടുക്കുകയും ചെയ്തു. ബ്രാൻഡിൻ്റെ അംബാസഡർ സ്ഥാനത്തുനിന്ന് അക്ഷയ് മാറുകയും ചെയ്തിരുന്നു.