'ഓഎംജി 2'വിലെ ഈ താരത്തിന് സിനിമ കാണാന്‍ അനുമതിയില്ല; കാരണമിതാണ്...

വിവാദങ്ങളില്‍ ഇടംപിടിച്ച ചിത്രമാണ് അക്ഷയ് കുമാറിന്റെ ‘ഓ മൈ ഗോഡ് 2’. ശിവന്റെ അവതാരമായി താരം വേഷമിട്ടതോടെ അക്ഷയ്‌യെ തല്ലുകയോ മുഖത്ത് കരി ഓയില്‍ ഒഴിക്കുകയോ ചെയ്താല്‍ 10 ലക്ഷം രൂപ ബജ്‌റംഗ് ദള്‍ പ്രഖ്യാപിച്ചിരുന്നു. എങ്കിലും തിയേറ്ററില്‍ മോശമല്ലാത്ത പ്രകടനമാണ് ഓഗസ്റ്റ് 11ന് റിലീസ് ചെയ്ത ചിത്രം കാഴ്ചവയ്ക്കുന്നത്.

ചിത്രത്തില്‍ പ്രധാന കഥാപാത്രമായി എത്തിയ ബാലതാരമാണ് ആരുഷ് വര്‍മ. എന്നാല്‍ താന്‍ അഭിനയിച്ച ചിത്രം കാണാന്‍ ആരുഷിന് അനുമതിയില്ല. ഈ വാര്‍ത്തയാണ് ഇപ്പോള്‍ ശ്രദ്ധ നേടിക്കൊണ്ടിരിക്കുന്നത്. ചിത്രത്തില്‍ സ്വയംഭോഗം ചെയ്യുന്നതും, സെക്‌സ് എജ്യൂക്കേഷന് വേണ്ടി സംസാരിക്കുന്ന രംഗങ്ങളുമുണ്ട്.

അതുകൊണ്ട് തന്നെ യുഎ സര്‍ട്ടിഫിക്കറ്റ് ആണ് ചിത്രത്തിന് ലഭിച്ചിരിക്കുന്നത്. അതുകൊണ്ട് തന്നെ 16 വയസുള്ള ആരുഷിന് തന്റെ സിനിമ കാണാന്‍ അനുമതിയില്ല. സെന്‍സര്‍ ബോര്‍ഡ് നിര്‍ദേശിച്ച 27 കട്ടുകള്‍ക്ക് ശേഷമാണ് ചിത്രം തിയറ്റുകളില്‍ എത്തിയത്.

ആദ്യ ഭാഗത്തില്‍ കൃഷ്ണനായിട്ടാണ് അക്ഷയ് അഭിനയിച്ചതെങ്കില്‍ രണ്ടാം ഭാഗത്തില്‍ ശിവനായിരുന്നു അക്ഷയ് കുമാറിന്റെ കഥാപാത്രം. സെന്‍സര്‍ ബോര്‍ഡ് എതിര്‍പ്പ് പ്രകടിപ്പിച്ചതിനെ തുടര്‍ന്ന് ശിവന്റെ ദൂതനായി അക്ഷയുടെ കഥാപാത്രത്തെ മാറ്റുകയായിരുന്നു.

ചിത്രം ഹിന്ദു ദൈവങ്ങളെ അപമാനിക്കുന്നുവെന്ന് ആരോപിച്ച് ഹിന്ദു സംഘടനകള്‍ രംഗത്തെത്തിയിരുന്നു. നായകനായ അക്ഷയിനെ തല്ലുകയോ മുഖത്ത് കരി ഓയിലൊഴിക്കുകയോ ചെയ്യുന്നവര്‍ക്ക് 10 ലക്ഷം രൂപ നല്‍കും എന്നാണ് രാഷ്ട്രീയ ബജ്റംഗ് ദള്‍ പ്രഖ്യാപിച്ചിരുന്നു.