ഈ ഒമ്പത് വയസുകാരിയെ ട്രോളരുത്.. ഒന്ന് അസ്വസ്ഥമായ കാലഘട്ടം, മറ്റേത്..: പ്രിയങ്ക ചോപ്ര

കുട്ടിക്കാലത്തെ ചിത്രം പങ്കുവച്ച് തന്നെ ട്രോളരുത് എന്ന മുന്നറിയിപ്പുമായി നടി പ്രിയങ്ക ചോപ്ര. രണ്ട് ചിത്രങ്ങളാണ് പ്രിയങ്ക ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ചിരിക്കുന്നത്. ഏറെ ആശയക്കുഴപ്പമുണ്ടായിരുന്ന ഒരു ടീനേജറില്‍ നിന്നും 18-ാം വയസില്‍ മിസ് വേള്‍ഡ് മത്സരത്തിലേക്ക് എത്തുകയും ആത്മവിശ്വാസമുള്ള യുവതിയായി മാറുകയും ചെയ്ത പരിവര്‍ത്തനമാണ് പ്രിയങ്ക ചിത്രങ്ങളിലൂടെ വ്യക്തമാക്കിയിരിക്കുന്നത്.

”മുന്നറിയിപ്പ്: 9 വയസുള്ള ഈ കുട്ടിയെ ട്രോളരുത്. പ്രായപൂര്‍ത്തിയാകുന്നതും ഗ്രൂമിംഗും ഒരു പെണ്‍കുട്ടിയോട് എന്ത് ചെയ്യുമെന്ന് ചിന്തിക്കുന്നത് വളരെ വന്യമാണ്. ഇടതു വശത്ത് ബോയ്കട്ട് ചെയ്ത, കൗമാരത്തിന് മുമ്പുള്ള എന്റെ അസ്വസ്ഥമായ കാലഘട്ടം. പരിഹാരം നിര്‍ദ്ദേശിച്ച അമ്മ മധു ചോപ്രയ്ക്ക് നന്ദി.”

”വലതു വശത്തുള്ളത് 17 വയസുള്ള ഞാനാണ്, 2000ല്‍ മിസ് ഇന്ത്യ കിരീടം നേടി, മുടിയുടെയും മേക്കപ്പിന്റെയും വാര്‍ഡ്രോബിന്റെയും മഹത്വം ആസ്വദിക്കുന്നു. രണ്ട് ചിത്രങ്ങളും ഒരു പതിറ്റാണ്ടിന്റെ ഇടവേളയില്‍ എടുത്തതാണ്. ബ്രിട്‌നി സ്പിയേഴ്‌സ് വളരെ വ്യക്തമായി പറഞ്ഞതു പോലെ, ഞാന്‍ ഒരു പെണ്‍കുട്ടിയല്ല, ഇതുവരെ ഒരു സ്ത്രീയല്ല.”

”വിനോദത്തിന്റെ വലിയ ലോകത്തേക്ക് പ്രവേശിക്കുമ്പോള്‍ എനിക്ക് അങ്ങനെയാണ് തോന്നിയത്. നിങ്ങളെ തന്നെ സ്‌നേഹിക്കുക, ഇന്നത്തെ അവസ്ഥയില്‍ ആയിരിക്കാന്‍ നിങ്ങള്‍ ഒരുപാട് യാത്ര ചെയ്തിട്ടുണ്ട്. നിന്റെ ചെറുപ്പം നിനക്ക് വേണ്ടി എന്ത് ചെയ്തു” എന്നാണ് ചിത്രങ്ങള്‍ക്കൊപ്പം പ്രിയങ്ക കുറിച്ചിരിക്കുന്നത്.

#growupchallenge, #mondaymusings എന്നീ ഹാഷ്ടാഗുകളും പ്രിയങ്ക കുറിച്ചിട്ടുണ്ട്. രണ്ട് ചിത്രങ്ങളും ഒന്നിച്ച് കൊളാഷ് ആക്കി അയച്ചവര്‍ക്ക് പ്രിയങ്ക നന്ദി പറഞ്ഞിട്ടുമുണ്ട്. അതേസമയം, ‘ഹെഡ്‌സ് ഓഫ് സ്റ്റേറ്റ്’, ‘ദ ബ്ലഫ്’ എന്നീ ചിത്രങ്ങളാണ് താരത്തിന്റെതായി അണിയറയില്‍ ഒരുങ്ങി കൊണ്ടിരിക്കുന്നത്.

View this post on Instagram

A post shared by Priyanka (@priyankachopra)