രണ്‍ബിറിന്റെ തലവര മാറി.. 'പഠാന്‍' വീണു, പിന്നാലെ 'ജവാനും'; ആഗോളതലത്തില്‍ തരംഗം തീര്‍ത്ത് 'അനിമല്‍', കളക്ഷന്‍ റിപ്പോര്‍ട്ട്

രണ്‍ബിര്‍ കപൂറിന്റെ കരിയര്‍ ബ്രേക്ക് ചിത്രമായി ‘അനിമല്‍’. റിലീസ് ചെയ്ത് രണ്ടു ദിവസത്തിനുള്ളില്‍ 200 കോടി ക്ലബ്ബിലേക്കാണ് ചിത്രം പ്രവേശിച്ചിരിക്കുന്നത്. ഓപ്പണിംഗ് ദിനത്തില്‍ ഇന്ത്യയില്‍ നിന്നും മാത്രം 66 കോടി രൂപ നേടിയ അനിമല്‍ ആഗോള തലത്തില്‍ 116 കോടി നേടിയിരുന്നു.

രണ്ട് ദിവസം കൊണ്ട് 129.80 കോടിയാണ് ചിത്രം ഇന്ത്യയില്‍ നിന്നും മാത്രം നേടിയത്. ആഗോളതലത്തില്‍ 230 കോടിയാണ് ചിത്രം നേടിയിരിക്കുന്നത്. ഷാരൂഖ് ഖാന്റെ 1000 കോടി ക്ലബ്ബ് ചിത്രമായ ‘പഠാന്റെ’ റെക്കോര്‍ഡ് ആണ് അനിമല്‍ ആദ്യ ദിനത്തില്‍ തന്നെ മറികടന്നത്.

പഠാന്‍ ആദ്യ ദിനത്തില്‍ നേടിയത് 57 കോടിയായിരുന്നു. ഷാരൂഖ് ഖാന്റെ 1000 കോടി ചിത്രങ്ങളായ പഠാന്‍, ജവാന്‍ എന്നിവയ്ക്ക് പിന്നാലെ അനിമലും 1000 കോടിയിലേക്ക് കുതിക്കും എന്നാണ് ഇപ്പോള്‍ പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. ട്രേഡ് അനലിസ്റ്റുകളും ഇക്കാര്യം സ്ഥിരീകരിക്കുന്നുണ്ട്.


അതേസമയം, ചിത്രത്തിലെ ഇന്റിമേറ്റ് സീനുകളും രണ്‍ബിര്‍ പൂര്‍ണനഗ്നനായി അഭിനയിച്ച സീനുകളും സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നുണ്ട്. 3 മണിക്കൂര്‍ 21 മിനിറ്റാണ് ചിത്രത്തിന്റെ ദൈര്‍ഘ്യം. എ സര്‍ട്ടിഫിക്കറ്റ് ആണ് സെന്‍സര്‍ ബോര്‍ഡ് ചിത്രത്തിന് നല്‍കിയിരിക്കുന്നത്.

രണ്‍ബിര്‍-രശ്മിക എന്നിവരുടെ ദൈര്‍ഘ്യമുള്ള ഇന്റിമേറ്റ് സീനിന്റെ സമയം കുറയ്ക്കണം എന്നാവശ്യപ്പെട്ടു കൊണ്ട് അഞ്ച് പ്രധാന മാറ്റങ്ങള്‍ സെന്‍സര്‍ ബോര്‍ഡ് നിര്‍ദേശിച്ചിരുന്നു. വിജയ്, സോയ എന്നാണ് രണ്‍ബിറിന്റെയും രശ്മികയുടെയും കഥാപാത്രങ്ങളുടെ പേര്.

Read more

ഇരുവരുടെയും ചുംബന രംഗങ്ങള്‍ നേരത്തെ ഹുവാ മെയ്ന്‍ എന്ന ഗാനം പുറത്തിറങ്ങിയപ്പോള്‍ ചര്‍ച്ചയായിരുന്നു. അര്‍ജുന്‍ റെഡ്ഡി’ എന്ന ചിത്രത്തിന് ശേഷം സന്ദീപ് റെഡ്ഡി വംഗയുടേതായി എത്തിയ ചിത്രമാണ് അനിമല്‍. ചിത്രത്തിന്റെ രണ്ടാം ഭാഗവും എത്തുമെന്നാണ് സൂചന.