2022 നവംബറില്‍ റാഹ ജനിച്ചതിന് ശേഷം എന്നും മകള്‍ക്കൊപ്പം തിരക്കിലാണ് രണ്‍ബിര്‍ കപൂര്‍. ആലിയ ഭട്ടിനും രണ്‍ബിറിനുമൊപ്പം റാഹയും മാധ്യമശ്രദ്ധ നേടാറുണ്ട്. ആലിയയുടെ പ്രസവ സമയത്ത് താനും ആശുപത്രിയില്‍ തന്നെ താമസമാക്കിയതിനെ കുറിച്ച് രണ്‍ബിര്‍ കരീന കപൂറിന്റെ ഷോയില്‍ സംസാരിക്കവെ പറഞ്ഞിരുന്നു. എന്നാല്‍ സെയ്ഫ് അലിഖാന്‍ തനിക്കൊപ്പം ഒരു ദിവസം പോലും നിന്നിട്ടില്ല എന്നായിരുന്നു കരീന പറഞ്ഞത്.
ഈ വാക്കുകള്‍ വീണ്ടും ശ്രദ്ധ നേടുകയാണ്. താന്‍ ഒരാഴ്ചയോളം ആലിയക്കൊപ്പം ആശുപത്രിയില്‍ കഴിഞ്ഞിട്ടുണ്ട് എന്നാണ് രണ്‍ബിര്‍ പറഞ്ഞത്. ”അവളോടൊപ്പം തന്നെ ഞാന്‍ ഉണ്ടായിരുന്നു. പ്രസവത്തിന് രണ്ടോ മൂന്നോ മാസം മുമ്പ് തന്നെ ഞാന്‍ ജോലിയില്‍ നിന്നും അവധി എടുത്തിരുന്നു. ഒരാഴ്ച ഞാന്‍ അവളോടൊപ്പം ആശുപത്രിയില്‍ താമസിച്ചു” എന്നാണ് രണ്‍ബിര്‍ പറഞ്ഞത്.
എന്നാല്‍ സെയ്ഫ് അലിഖാന്‍ ഇങ്ങനെയായിരുന്നില്ല എന്നാണ് കരീന കപൂര്‍ പറയുന്നത്. ”നീ എന്ത് സ്‌നേഹനിധിയായ ഭര്‍ത്താവാണ്. ഇങ്ങോട്ട് നോക്കിയാലോ, സെയ്ഫ് ഒരു രാത്രി പോലും എന്റെ കൂടെ ആശുപത്രിയില്‍ താമസിച്ചിട്ടില്ല” എന്നാണ് കരീന പറയുന്നത്. ഈ സംഭാഷണം വീണ്ടും സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുകയാണ്.
അതേസമയം, 2012ല്‍ ആണ് സെയ്ഫ് അലിഖാനും കരീന കപൂറും വിവാഹിതരാകുന്നത്. 2016ല്‍ ആണ് ഇവര്‍ ആദ്യത്തെ കുഞ്ഞ് തൈമൂര്‍ ജനിക്കുന്നത്. 2021ല്‍ ആണ് രണ്ടാമത്തെ കുഞ്ഞ് ജേ ജനിച്ചത്. സെയ്ഫിനും കരീനയ്ക്കും ചുറ്റും കൂടുന്ന മാധ്യമങ്ങള്‍ തൈമൂറിനെയും ജേയെയും എന്നും ക്യാമറകളില്‍ പകര്‍ത്താറുമുണ്ട്.