യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ തീരുവ യുദ്ധം അന്താരാഷ്ട്രതലത്തില്‍ സ്വര്‍ണ്ണവില കുതിപ്പിനാണ് കളമൊരുക്കിയത്. അന്താരാഷ്ട്ര സ്വര്‍ണ്ണവില ഒറ്റ ദിവസം ചരിത്രത്തിലാദ്യമായി 100 ഡോളറില്‍ അധികമായി വര്‍ധിച്ചു. ആഭ്യന്തര വിലവര്‍ധനവും റെക്കാര്‍ഡ് ലെവലിലാണ്.
കേരളത്തില്‍ ഇന്ന് ഗ്രാമിന് 270 രൂപ വര്‍ധിച്ച് 8560 രൂപയും, പവന് 2160 രൂപ വര്‍ധിച്ച് 68480 രൂപയുമായി.
അന്താരാഷ്ട്ര സ്വര്‍ണ്ണവില 3126 ഡോളറാണ്. ഡോളറിനെതിരെ രൂപയുടെ വിനിമയ നിരക്ക് 86.23 ല്‍ ആയതും സ്വര്‍ണവിലയുടെ കുതിപ്പിന് കാരണമായി. കേരളത്തിൽ പവന് ഇന്ന് ഒറ്റയടിക്ക് 2,160 രൂപ കുതിച്ചുയർന്നാണ് വില 68,480 രൂപയിലെത്തിയത്. ഗ്രാമിന് 270 രൂപ മുന്നേറി വില 8,560 രൂപ. രണ്ടും സർവകാല റെക്കോർഡാണ്. ഏപ്രിൽ 3നും സ്വർണവില ഇതേ ഉയരത്തിൽ എത്തിയിരുന്നു.
Read more
ഏറ്റവും കുറഞ്ഞ പണിക്കൂലിയില്‍ ഒരു പവന്‍ സ്വര്‍ണം വാങ്ങണമെങ്കില്‍ ഉപഭോക്താവ് 74,000 രൂപയ്ക്ക് മുകളില്‍ സ്വര്‍ണാഭരണഷോപ്പുകളില്‍ നല്‍കണമെന്നതാണ് സംസ്ഥാനത്തെ സ്ഥിതി.
സ്വര്‍ണ്ണവില വലിയതോതില്‍ കുറയുമെന്ന് പ്രതീക്ഷയില്‍ അഡ്വാന്‍സ് ബുക്കിംഗ് എടുത്ത സ്വര്‍ണ വ്യാപാരികള്‍ വലിയ നഷ്ടത്തിലേക്ക് കൂപ്പുകുത്തിയെന്ന് ഓള്‍ കേരള ഗോള്‍ഡ് ആന്‍ഡ് സില്‍വര്‍ മര്‍ച്ചന്റ്‌സ് അസോസിയേഷന്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി അഡ്വ.എസ്.അബ്ദുല്‍ നാസര്‍ പറഞ്ഞു.