രശ്മിക മന്ദാന ഇനി ടൈഗര്‍ ഷ്രോഫിന്റെ നായിക?

തെന്നിന്ത്യയിലെ പ്രിയ താരം രശ്മിക മന്ദാന ഇനി ടൈഗര്‍ ഷ്രോഫിന്റെ നായികയാകും. ‘റാമ്പോ: ലാസ്റ്റ് ബ്ലഡ്’ എന്ന ഹോളിവുഡ് ആക്ഷന്‍ ചിത്രമത്തിന്റെ ബോളിവുഡ് റീമേക്കില്‍ രശ്മിക അഭിനയിച്ചേക്കുമെന്ന റിപ്പോര്‍ട്ടുകളാണ് പുറത്തു വരുന്നത്. രോഹിത് ധവാന്‍ ആണ് ചിത്രം സംവിധാനം ചെയ്യുന്നത്.

എന്നാല്‍ രശ്മിക ചിത്രത്തില്‍ ഭാഗമാകുന്നതിനെ കുറിച്ച് ഔദ്യോഗിക സ്ഥിരീകരണങ്ങള്‍ ഒന്നും ഉണ്ടായിട്ടില്ല. അതേസമയം, രശ്മികയുടെ ആദ്യ ബോളിവുഡ് ചിത്രം ‘ഗുഡ്‌ബൈ’ റിലീസിന് തയ്യാറായിരിക്കെയാണ് പുതിയ വാര്‍ത്തകളും പുറത്തുവന്നിരിക്കുന്നത്. വികാസ് ബാല്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ അമിതാഭ് ബച്ചനും പ്രധാന കഥാപാത്രമാകും.

ഒക്ടോബര്‍ ഏഴിന് ആണ് ചിത്രം റിലീസ് ചെയ്യുക. നീന ഗുപ്ത, സുനില്‍ ഗ്രോവര്‍, പാവൈല്‍ ഗുലാത്തി, ഷിവിന്‍ നരംഗ്, സാഹില്‍ മെഹ്ത, അഭിഷേക് ഖാന്‍, എല്ലി അവ്‌റാം, ടീട്ടു വര്‍മ്മ, പായല്‍ ഥാപ്പ, രജ്‌നി ബസുമടരി, ഷയാങ്ക് ശുക്ല, ഹന്‍സ സിംഗ് എന്നിവരും അഭിനയിക്കുന്നു.

Read more

‘മിഷന്‍ മജ്‌നു’ ആണ് രശ്മികയുടെതായി ഒരുങ്ങുന്ന മറ്റൊരു ബോളിവുഡ് ചിത്രം. സിദ്ധാര്‍ത്ഥ് മല്‍ഹോത്രയുടെ നായികയായാണ് രശ്മിക ചിത്രത്തില്‍ വേഷമിടുന്നത്. വിജയ് ചിത്രം ‘വാരിസ്’, ബോളിവുഡ് ചിത്രം ‘ആനിമല്‍’, തെലുങ്കില്‍ ‘പുഷ്പ 2’ എന്നിവയാണ് താരത്തിന്റെതായി ഒരുങ്ങുന്ന മറ്റ് സിനിമകള്‍.