സല്‍മാന്‍ ഖാന്‍ തന്നോട് വിവാഹാഭ്യര്‍ത്ഥന നടത്തിയതിനെ കുറിച്ച് തുറന്നു പറഞ്ഞ് നടി ഷര്‍മിന്‍ സേഗാള്‍. സഞ്ജയ് ലീല ബന്‍സാലിയുടെ സിനിമയായ ‘ഹം ദില്‍ ദേ ചുകേ സനം’ എന്ന ചിത്രത്തിന്റെ സെറ്റില്‍ വച്ചാണ് സല്‍മാന്‍ ഖാനെ ആദ്യമായി കണ്ടത് എന്നാണ് ഷര്‍മിന്‍ പറയുന്നത്.
1999ല്‍ റിലീസ് ചെയ്ത ചിത്രമാണ് ഹം ദില്‍ ദേ ചുകേ സനം. ”സിനിമയുടെ ഷൂട്ടിനിടെയാണ് സല്‍മാനെ ആദ്യമായി കാണുന്നത്. രണ്ടോ മൂന്നോ വയസേ അന്ന് എനിക്കുള്ളു. സല്‍മാന്‍ വന്ന് തമാശയോടെ, എന്നെ വിവാഹം ചെയ്യമോ എന്ന് ചോദിച്ചു, ഞാന്‍ പറ്റില്ലെന്ന് പറഞ്ഞു” എന്നാണ് ശര്‍മിന്‍ പറയുന്നത്.
സല്‍മാനോട് മാത്രമല്ല ചെറുപ്പത്തില്‍ താന്‍ എല്ലാത്തിനോടും നോ പറയുമായിരുന്നുവെന്നും ഷര്‍മിന്‍ പറയുന്നുണ്ട്. സല്‍മാന്‍ ഖാന്റെ കടുത്ത ആരാധിക കൂടിയാണ് ഷര്‍മിന്‍. 1998ല്‍ പുറത്തിറങ്ങിയ പ്യാര്‍ കിയാ തോ ഡര്‍നാ ക്യാ എന്ന ചിത്രത്തിലെ ‘ഒ ഓ ജാനേ ജാനാ’ എന്ന ഗാനം തന്റെ ഏറ്റവും ഇഷ്ടപ്പെട്ട ഗാനമാണെന്നും ഷര്‍മിന്‍ പറയുന്നുണ്ട്.
അതേസമയം, സഞ്ജയ് ലീല ബന്‍സാലിയുടെ മരുമകളായ ഷര്‍മിന്‍ സംവിധായകന്റെ സിനിമകളില്‍ അസിസ്റ്റന്റ് ആയും പ്രവര്‍ത്തിച്ചിട്ടുണ്ട്.
രാംലീല, മേരി കോം, ബാജിറാവു മസ്താനി, ഗംഗുബായ് കത്യാവടി എന്നീ സിനിമകളില്‍ ഷര്‍മിന്‍ അസിസ്റ്റന്റ് ആയി പ്രവര്‍ത്തിച്ചിട്ടുണ്ട്.
മലാല്‍ എന്ന ചിത്രത്തിലൂടെയാണ് അഭിനയരംഗത്തേക്ക് എത്തുന്നത്. നിലവില്‍ ബന്‍സാലിയുടെ ഹീരാമണ്ഡി എന്ന വെബ് സീരിസിലാണ് ഷര്‍മിന്‍ വേഷമിട്ടിരിക്കുന്നത്. ആലംസേബ് എന്ന ഷര്‍മിന്റെ കഥാപാത്രം ഏറെ ചര്‍ച്ച ചെയ്യപ്പെട്ടിരുന്നു.