അദ്ദേഹം എന്റെ ഹൃദയത്തിലാണുള്ളത്, പിന്നെ എങ്ങനെയാണ് മിസ് ചെയ്യുന്നത്..; യുലിയയുമായി സല്‍മാന്‍ വര്‍ഷങ്ങളായി പ്രണയത്തില്‍! വിവാഹം എന്നുണ്ടാകുമെന്ന് ആരാധകര്‍

സല്‍മാന്‍ ഖാന്റെ കാമുകിമാരുടെ ലിസ്റ്റില്‍ മുന്‍ പന്തിയിലുള്ള പേരാണ് യുലിയ വന്തൂര്‍. റൊമാനിയന്‍ നടിയും അവതാരകയും ഗായികയമായ യുലിയ സല്‍മാന്‍ ഖാനുമായി വര്‍ഷങ്ങളായി പ്രണയത്തിലാണ്. ഇരുവരും വിവാഹിതരാകുമെന്ന റിപ്പോര്‍ട്ടുകള്‍ എത്തിയിരുന്നെങ്കിലും വിവാഹം ഉണ്ടായിട്ടില്ല. എങ്കിലും എന്നും സല്‍മാന്റെ കുടുംബത്തോടൊപ്പം യുലിയ ഉണ്ടാവാറുണ്ട്.

ഐഫ അവാര്‍ഡ്‌സ് വേദിയില്‍ എത്തിയ യുലിയയുടെ പുതിയൊരു വീഡിയോയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചു കൊണ്ടിരിക്കുന്നത്. ഐഫയില്‍ ഇത്തവണ സല്‍മാന്‍ ഖാന്‍ എത്തിയിരുന്നില്ല. സല്‍മാനെ മിസ് ചെയ്യുന്നുണ്ടോ എന്ന് ചോദിച്ച അവതാരകനോട് യുലിയ പറഞ്ഞ വാക്കുകള്‍ ശ്രദ്ധ നേടുകയാണ്.

”അദ്ദേഹം എന്റെ ഹൃദയത്തിലാണുള്ളത്, പിന്നെ എങ്ങനെയാണ് ഞാന്‍ മിസ് ചെയ്യുക” എന്നാണ് യുലിയ തിരിച്ച് ചോദിക്കുന്നത്. റെഡ്ഡിറ്റില്‍ അടക്കം ഈ വീഡിയോ വൈറലാവുകയാണ്. അതേസമയം, യുലിയയുടെ പിറന്നാള്‍ ആഘോഷം സല്‍മാന്‍ മുംബൈയില്‍ ആഘോഷമാക്കി മാറ്റിയിരുന്നു. സല്‍മാന്റെ കുടുംബാംഗങ്ങളെല്ലാം പാര്‍ട്ടിയില്‍ പങ്കെടുത്തിരുന്നു.

He is in my heart – Iulia
byu/AdUnlikely8132 inBollyBlindsNGossip

യുലിയയുടെ 44-ാം പിറന്നാളാണ് ആഘോഷിച്ചത്. ‘ബോഡി ഗാര്‍ഡ്’ എന്ന ചിത്രത്തിന്റെ ഷൂട്ടിംഗിനായി ഡബ്ലിനില്‍ എത്തിയപ്പോഴാണ് സല്‍മാനും യുലിയയും ആദ്യമായി കണ്ടുമുട്ടുന്നത്. ഇന്ത്യയില്‍ തിരിച്ചെത്തിയ ശേഷവും സല്‍മാന്‍ യുലിയയുമായുള്ള ബന്ധം തുടരുകയായിരുന്നു. ‘സുല്‍ത്താന്‍’ ഉള്‍പ്പെടെയുള്ള ചില സല്‍മാന്‍ ചിത്രങ്ങളില്‍ യുലിയ പാട്ടും പാടിയിട്ടുണ്ട്.

തനിക്ക് പാടാനുള്ള ആത്മവിശ്വാസം നല്‍കിയത് സല്‍മാന്‍ ആണെന്ന് യുലിയ തുറന്നു പറഞ്ഞിട്ടുണ്ട്. അദ്ദേഹം എന്നെ പാടാന്‍ പ്രോത്സാഹിപ്പിച്ചു. സത്യത്തില്‍ എനിക്ക് പാടാനാകും എന്ന് ഒരുക്കലും കരുതിയിരുന്നില്ല. എനിക്ക് അതൊരു പാഷന്‍ ആയിരുന്നു എന്നത് സത്യമാണ്. പക്ഷെ അതൊരു പ്രൊഫഷനാക്കി മാറ്റുമെന്ന് കരുതിയിരുന്നില്ല എന്നായിരുന്നു യുലിയ പറഞ്ഞത്.

Read more