അച്ഛന്റെ സംസാരം സഹിക്കാന്‍ കഴിയാതെയാണ് അമ്മ അശ്ലീല സിനിമകളില്‍ അഭിനയിക്കാന്‍ പോയത് എന്ന് തെറ്റിദ്ധരിച്ചു: സാറ അലിഖാന്‍

അച്ഛനും അമ്മയും വൃത്തികെട്ടവരായിരുന്നു എന്ന് തെറ്റിദ്ധരിച്ച കുട്ടിക്കാലമായിരുന്നു തന്റേതെന്ന് നടി സാറ അലിഖാന്‍. നടി അമൃത സിംഗിന്റെയും സെയ്ഫ് അലിഖാന്റെയും മകളാണ് സാറ. അച്ഛന്റെയും അമ്മയുടെയും സിനിമകള്‍ കണ്ട് താന്‍ അവരെ തെറ്റായി ജഡ്ജ് ചെയ്തു എന്നാണ് ഒരു അഭിമുഖത്തില്‍ സാറ പറയുന്നത്.

2006ല്‍ പുറത്തിറങ്ങിയ ഓംകാര്‍ എന്ന സിനിമ കണ്ടപ്പോള്‍ താന്‍ കരുതിയത് അച്ഛന്‍ എത്ര മോശമായ ഭാഷയിലാണ് സംസാരിക്കുന്നത്, എത്ര മാത്രം നെഗറ്റീവ് ആണ് എന്നൊക്കെയാണ്. 2005ല്‍ പുറത്തിറങ്ങിയ കല്യുഗ് എന്ന സിനിമ കണ്ടപ്പോള്‍, അച്ഛന്റെ സംസാരം സഹിക്കാന്‍ കഴിയാതെയാണ് അമ്മ അശ്ലീല സിനിമകളില്‍ അഭിനയിക്കാന്‍ പോയത് എന്ന് തെറ്റിദ്ധരിച്ചു.

കുഞ്ഞുന്നാളില്‍ അത്തരം സിനിമകള്‍ വല്ലാതെ അസ്വസ്ഥപ്പെടുത്തിയിരുന്നു. സിനിമ കണ്ടതു മുതല്‍ അച്ഛനോടും അമ്മയോടും ഉള്ള എന്റെ സമീപനം പോലും മാറി. എന്നാല്‍ ആ വര്‍ഷം അച്ഛനും അമ്മയും മികച്ച പ്രതിനായക-നായിക വേഷത്തിന് നോമിനേറ്റ് ചെയ്യപ്പെട്ടപ്പോള്‍, എന്താണിത് എന്ന് ചിന്തിച്ചു പോയി.

Read more

ഇത്രയും മോശമായി പെരുമാറിയവര്‍ക്കും പുരസ്‌കാരമോ എന്നതായിരുന്നു ചിന്ത എന്നാണ് സാറ പറയുന്നത്. 1991ല്‍ ആണ് സെയ്ഫ് അലി ഖാനും അമൃത സിംഗും വിവാഹിതരാകുന്നത്. ഇരുവരും 2004ല്‍ വേര്‍പിരിഞ്ഞു. സാറയെ കൂടാതെ ഒരു മകനും ഈ ബന്ധത്തില്‍ ഉണ്ട്. 2012ല്‍ ആണ് സെയ്ഫ് അലി ഖാന്‍ കരീന കപൂറിനെ വിവാഹം ചെയ്തത്.