'ഊ ആണ്ടവാ'യ്ക്ക് ചുവടുവച്ച് കിംഗ് ഖാനും വിക്കി കൗശലും, കാണികളെ ചിരിപ്പിച്ച് നൃത്തം; വൈറൽ വീഡിയോ!

സോഷ്യൽ മീഡിയയെ ചിരിപ്പിച്ച് ബോളിവുഡ് താരങ്ങളായ ഷാരൂഖിൻ്റേയും വിക്കി കൗശലിൻ്റേയും ഡാൻസ്. 2024-ലെ ഇന്റർനാഷണൽ ഇന്ത്യൻ ഫിലിം അക്കാദമി അവാർഡ്‌സിൽ പുഷ്പ: ദി റൈസിലെ ഹിറ്റ് ഗാനമായ ‘ഊ ആണ്ടവാ’ എന്ന ഗാനത്തിന് രണ്ടു പേരും ചുവടു വച്ചിരുന്നു. ഇതിന്റെ വീഡിയോ ആണ് സോഷ്യൽ മീഡിയയിൽ ഇപ്പോൾ വൈറലായിരിക്കുന്നത്.

വൻ കൈയടിയോടെയാണ് ഇരുവരുടേയും നൃത്തം കാണികൾ ഏറ്റെടുത്തത്. ‘തോബ തോബ’, ‘ജൂമേ ജോ പത്താൻ’ തുടങ്ങി മറ്റ് ഗാനങ്ങൾക്കും ഇരുവരും ചുവടുവച്ചു. തോബ തോബയ്ക്ക് ​ ചുവടുവെക്കുന്നതിനിടെ വിക്കിയുടെ പെർഫോമൻസ് നിർത്തിക്കാൻ ഷാരൂഖ് ഖാൻ ശ്രമിച്ചതും കാണികളെ രസിപ്പിച്ചു.

അറ്റ്ലീ സംവിധാനം ചെയ്ത ‘ജവാൻ’ എന്ന ചിത്രത്തിലൂടെ മികച്ച നടനുള്ള പുരസ്കാരം ഷാരൂഖ് ഖാൻ വേദിയിൽ വെച്ച് ഏറ്റു വാങ്ങി. സംവിധായകൻ മണിരത്നത്തിൽ നിന്ന് ആശിർവാദം വാങ്ങിയതിന് ശേഷമാണ് കിംഗ് ഖാൻ പുരസ്കാരം സ്വീകരിച്ചത്.

View this post on Instagram

A post shared by IIFA Awards (@iifa)


2024 സെപ്റ്റംബർ 27 മുതൽ സെപ്തംബർ 29 വരെ അബുദാബിയിൽ നടക്കുന്ന മൂന്ന് ദിവസത്തെ പരിപാടിയാണ് ഇൻ്റർനാഷണൽ ഇന്ത്യൻ ഫിലിം അക്കാദമി അവാർഡ്സ് (IIFA).

Read more