'അബ്രാം പഠാന്റെ അസിസ്റ്റന്റ് ഡയറക്ടര്‍ ആയിരുന്നോ? അവന്‍ സെറ്റില്‍ എന്താണ് ചെയ്യുന്നത്?'; ചോദ്യത്തിന് മറുപടിയുമായി ഷാരൂഖ്

‘പഠാന്‍’ ചിത്രത്തിന്റെ ഗംഭീര വിജയം ഷാരൂഖ് ഖാന് മാത്രമല്ല ബോളിവുഡിന് ഒന്നാകെ ആശ്വാസം പകര്‍ന്നിരിക്കുകയാണ്. ചിത്രത്തിന്റെ വിജയത്തെ തുടര്‍ന്ന് ട്വിറ്ററില്‍ വളരെയധികം സജീവമാണ ഷാരൂഖ് ഖാന്‍. പലപ്പോഴും ആരാധകര്‍ക്കായി ‘ആസ്‌ക് എസ്ആര്‍കെ’ എന്ന സെഷന്‍ നടത്താറുമുണ്ട്.

ഈ സെഷനില്‍ ഷാരൂഖിന്റെ ഇളയ മകന്‍ അബ്രാമിനെ കുറിച്ചുള്ള ഒരു ആരാധകന്റെ ചോദ്യവും അതിന് താരം നല്‍കിയ രസകരമായ മറുപടിയും വൈറലാവുകയാണ്. പഠാന്റെ സെറ്റില്‍ വച്ച് അബ്രാമും ദീപികയും പോസ് ചെയ്ത ഒരു ചിത്രം പങ്കുവച്ചു കൊണ്ടാണ് ആരാധകന്റെ ചോദ്യം.

”സര്‍ സെറ്റില്‍ അബ്രാം എന്താണ് ചെയ്യുന്നത്? അവന്‍ പഠാന്‍ അസിസ്റ്റന്റ് ഡയറക്ടര്‍ ആണോ? ദയവായി മറുപടി തരൂ” എന്നാണ് ആരാധകന്റെ ചോദ്യം. ”ഹ ഹ ഇല്ല അവന്‍ സ്‌റ്റൈലിസ്റ്റാണ്!” എന്നാണ് ഷാരൂഖിന് ഈ കമന്റിന് മറുപടിയായി കുറിച്ചത്. ഷാരൂഖിന്റെ രസകരമായ മറുപടി സോഷ്യല്‍ മീഡിയ ഏറ്റെടുത്തിരിക്കുകയാണ്.

Read more

നേരത്തെ പഠാന്‍ കണ്ട ശേഷമുള്ള അബ്രാമിന്റെ പ്രതികരണം ഷാരൂഖ് ഖാന്‍ പങ്കുവച്ചിരുന്നു. ‘എങ്ങനെയെന്ന് എനിക്കറിയില്ല, പക്ഷേ അവന്‍ പറഞ്ഞു, അതെല്ലാം കര്‍മ്മമാണ് അതുകൊണ്ട് ഞാന്‍ വിശ്വസിക്കുന്നു’ എന്നായിരുന്നു മകന്റെ പ്രതികരണത്തെ കുറിച്ച് ഷാരൂഖ് പറഞ്ഞത്.