മകളുടെ ജീവിതത്തിലെ വലിയ ചുവടുവെപ്പിനെ അഭിമാനത്തോടെ ഏറ്റെടുത്ത് ഷാരൂഖ് ഖാന്. മകള്‍ സുഹാനയുടെ ആദ്യ ചിത്രമായ ‘ദ ആര്‍ച്ചീസി’ന്റെ പ്രീമിയറിന് എത്തിയ ഷാരൂഖ് ഖാന്റെ വീഡിയോയാണ് ഇപ്പോള്‍ ശ്രദ്ധ നേടുന്നത്. ഈ വീഡിയോ എത്തിയതോടെ ഷാരൂഖിന്റെ പഴയൊരു വീഡിയോയാണ് വൈറലാകുന്നത്.
2011-ല്‍, 56-ാമത് ഫിലിംഫെയര്‍ അവാര്‍ഡില്‍, മൈ നെയിം ഈസ് ഖാന് എന്ന ചിത്രത്തിന് മികച്ച നടനുള്ള അവാര്‍ഡ് ലഭിച്ചതിന് ശേഷമുള്ള തന്റെ പ്രസംഗത്തിലാണ് ചുവന്ന ഗൗണ്‍ ധരിച്ച് സുഹാനയും അവാര്‍ഡ് ഷോയില്‍ തന്നോടൊപ്പം ചേരാന്‍ താന്‍ ആഗ്രഹിച്ചതിനെ കുറിച്ച് ഷാരൂഖ് പറഞ്ഞത്.
എന്നാല്‍ അന്ന് സുഹാനയ്ക്ക് അതിനു സാധിച്ചില്ല. ”സത്യം പറഞ്ഞാല്‍, എന്റെ മകള്‍ക്ക് സുഖമില്ല, അവള് ചുവന്ന ഗൗണ്‍ ധരിച്ച് ഇവിടെ വരണമെന്നും എന്നോടൊപ്പം റെഡ് കാര്‍പെറ്റില്‍ നടക്കണമെന്നും ഞാന്‍ ആഗ്രഹിച്ചിരുന്നു. പക്ഷേ അവള് സുഖമില്ലാതെ ഇരിക്കുകയാണ്” എന്നായിരുന്നു ഷാരൂഖ് അന്ന് പറഞ്ഞത്.
ആ ആഗ്രഹം എന്തായാലും സുഹാന സാധിച്ചിരിക്കുകയാണ് ഇപ്പോള്‍. മിന്നുന്ന ചുവന്ന ഗൗണ്‍ ധരിച്ച സുഹാനയ്ക്കൊപ്പം റെഡ് കാര്‍പറ്റില്‍ നടക്കുന്ന ഷാരൂഖ് ഖാന്റെ വീഡിയോ സോഷ്യല്‍ മീഡിയയുടെ മനം കവര്‍ന്നിരിക്കുകയാണ്.
View this post on Instagram
Read more
അതേസമയം, ഷാരുഖ് ഖാന്റെ മകള്‍ സുഹാന ഖാന്, ബോണി കപൂര്‍-ശ്രീദേവി ദമ്പതികളുടെ മകള്‍ ഖുഷി കപൂര്‍ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി സോയ അക്തര്‍ സംവിധാനം ചെയ്യുന്ന നെറ്റ്ഫ്ലിക്സ് ചിത്രമാണ് ദ് ആര്‍ച്ചീസ്. ആര്‍ച്ചി എന്ന ലോകപ്രശസ്തമായ കോമിക്ക് ബുക്കിനെ ആസ്പദമാക്കിയാവും ചിത്രം ഒരുങ്ങുന്നത്.