ഇന്ത്യൻ വെറ്ററൻ സ്‌പിന്നർ രവിചന്ദ്രൻ അശ്വിൻ കഴിഞ്ഞ വർഷം അവസാനമാണ് അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്ന് വിരമിക്കൽ പ്രഖ്യാപിച്ചത്. അന്താരാഷ്ട്ര ക്രിക്കറ്റിന്റെ എല്ലാ ഫോർമാറ്റുകളോടും അദ്ദേഹം വിട പറഞ്ഞു. ഗാബ ടെസ്റ്റ് മത്സരത്തിന് ശേഷം രോഹിത് ശർമ്മയ്ക്കൊപ്പം നടത്തിയ വാർത്താ സമ്മേളനത്തിലാണ് ഇന്ത്യൻ സ്പിന്നർ ഇക്കാര്യം അറിയിച്ചത്. ഇന്ത്യൻ ക്രിക്കറ്റ് ആരാധകരെ സംബന്ധിച്ച് വികാരനിർഭരമായ നിമിഷമായിരുന്നു അശ്വിന്റെ വിടവാങ്ങൽ.
38 കാരനായ സ്പിന്നർ അന്താരാഷ്ട്ര ക്രിക്കറ്റിലും ടെസ്റ്റ് ക്രിക്കറ്റിലും ഇന്ത്യയുടെ രണ്ടാമത്തെ മുൻനിര വിക്കറ്റ് വേട്ടക്കാരനാണ്. 2011 നവംബർ 6 ന് ഡൽഹിയിൽ വെസ്റ്റ് ഇൻഡീസിനെതിരെ ഇന്ത്യയ്‌ക്കായി തൻ്റെ ടെസ്റ്റ് അരങ്ങേറ്റം കുറിച്ച ശേഷം, അശ്വിൻ 106 ടെസ്റ്റ് മത്സരങ്ങളിൽ കളിക്കുകയും 537 വിക്കറ്റ് നേടുകയും ചെയ്തിട്ടുണ്ട്. ടെസ്റ്റിൽ അനിൽ കുംബ്ലെ (619) മാത്രമാണ് അദ്ദേഹത്തെക്കാൾ കൂടുതൽ വിക്കറ്റ് നേടിയത്. എന്ത് കൊണ്ട് വിരമിക്കൽ മത്സരം വേണ്ടെന്ന് വെച്ചത് എന്നതിനെ കുറിച്ച് അദ്ദേഹം ഇപ്പോൾ സംസാരിച്ചു.
രവിചന്ദ്രൻ അശ്വിൻ പറയുന്നത് ഇങ്ങനെ:
” എനിക്ക് വിരമിക്കല്‍ മത്സരം ലഭിക്കുന്നതുകൊണ്ട് എന്ത് മാറ്റമാണ് സംഭവിക്കാന്‍ പോകുന്നത്. ഞാന്‍ പന്തുമായി വരുമ്പോള്‍ കാണികള്‍ കൈയടിക്കുന്നത് കാണാനാണോ?. എത്ര നാള്‍ ആളുകള്‍ ഇതിനെക്കുറിച്ച് പറയും. സാമൂഹ്യ മാധ്യമങ്ങളില്ലെങ്കില്‍ ഒരാഴ്ചകൊണ്ട് ആളുകള്‍ ഇത് മറക്കും. അതുകൊണ്ടുതന്നെ വിടവാങ്ങല്‍ മത്സരത്തിന് വലിയ പ്രസക്തിയില്ല. ക്രിക്കറ്റ് എനിക്ക് വലിയ സന്തോഷങ്ങളും മനോഹര നിമിഷങ്ങളും നല്‍കിയിട്ടുണ്ട്. ഇന്ത്യന്‍ ടീമിനൊപ്പമല്ലെങ്കില്‍ മറ്റൊരു ടീമിനൊപ്പം ഞാന്‍ കളി തുടരും. ഞാന്‍ ക്രിക്കറ്റ് കളിക്കുന്നത് സന്തോഷത്തിനായാണ്’
Read more
പരമ്പര അവസാനിക്കുന്നതിന് മുൻപ് അശ്വിൻ വിരമിച്ചത് വൻ വിമർശനത്തിന് കാരണമായിട്ടുണ്ട്. പരമ്പര തോറ്റതോടു കൂടി അശ്വിന് നേരെയും ഒരുപാട് താരങ്ങൾ രംഗത്ത് എത്തിയിരുന്നു. ഇനി ഐപിഎലിൽ ചെന്നൈ സൂപ്പർ കിങ്സിന്റെ കുപ്പായത്തിൽ മാത്രമേ അശ്വിനെ കാണാൻ സാധിക്കു.