നടി ശ്രദ്ധ കപൂർ രാഹുൽ മോഡിയുമായി പ്രണയത്തിലാണ് എന്ന വാർത്ത കഴിഞ്ഞ കുറച്ച് കാലമായി പ്രചരിച്ചുകൊണ്ടിരിക്കുന്നു. ഇരുവരും ഒരിക്കലും തങ്ങളുടെ ബന്ധത്തെക്കുറിച്ച് പരസ്യമായി സംസാരിച്ചിട്ടില്ലെങ്കിലും അടുത്തിടെ വിവിധ പരിപാടികളിൽ ഇരുവരെയും ഒരുമിച്ച് കണ്ടിരുന്നു. ഇപ്പോഴിതാ ശ്രദ്ധയുടെ ഫോൺ വാൾപേപ്പർ ആണ് വൈറലായിരിക്കുന്നത്.
ആരാധകരും ഫോട്ടോഗ്രാഫർമാരും ശ്രദ്ധയെ വളഞ്ഞ് അവരോടൊപ്പം ഫോട്ടോകളും വീഡിയോകളും എടുക്കാൻ എത്തിയപ്പോൾ കണ്ട ഫോൺ വാൾപേപ്പർ ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ഇപ്പോൾ ശ്രദ്ധ നേടുന്നത്. വീഡിയോ സൂക്ഷ്മമായി പരിശോധിച്ചാൽ രാഹുൽ മോഡി ശ്രദ്ധയെ പിന്നിൽ നിന്ന് കെട്ടിപ്പിടിക്കുന്ന ഒരു റൊമാന്റിക് മിറർ സെൽഫി കാണാം. ഈ ഫോട്ടോയും വീഡിയോയും ആണ് ഇപ്പോൾ ഇരുവരും പ്രണയത്തിലാണ് എന്ന് ഉറപ്പിക്കുന്ന തരത്തിൽ പ്രചരിക്കുന്നത്.
View this post on Instagram
ശ്രദ്ധയും രാഹുലും അടുത്തിടെ അഹമ്മദാബാദിലെ ഒരു വിവാഹ വേദിയിലും ഒരുമിച്ച് കാണപ്പെട്ടിരുന്നു. ഇരുവരും നിൽക്കുന്ന വീഡിയോ വൈറലാവുകയും ചെയ്തു. 2024-ൽ അനന്ത് അംബാനിയുടെ വിവാഹത്തിൽ ഇരുവരെയും ഒരുമിച്ച് കണ്ടതോടെയാണ് ഡേറ്റിംഗ് കിംവദന്തികൾ ആദ്യം ഉയർന്നത്. അതിനുശേഷം ഒരു സുഹൃത്തിന്റെ വിവാഹം ഉൾപ്പെടെ നിരവധി പരിപാടികളിൽ പങ്കെടുത്തിട്ടുണ്ട്.