വെബ് സീരീസില്‍ സൈനികന്റെ ഭാര്യയുടെ അശ്ലീല രംഗം; യുവതലമുറയെ വഴിതെറ്റിക്കുന്നുവെന്ന് സുപ്രീംകോടതി

നിര്‍മാതാവ് എക്താ കപൂര്‍ യുവതലമുറയുടെ മനസ്സിനെ മലിനമാക്കുകയാണെന്ന് സുപ്രീംകോടതി. ഇവരുടെ ഉടമസ്ഥതയിലുള്ള ഒടിടി പ്ലാറ്റ്‌ഫോമില്‍ പുറത്തിറങ്ങിയ വെബ് സീരീസായ ‘XXX’ ലെ അശ്ലീല ദൃശ്യങ്ങളെ ചൂണ്ടിക്കാട്ടിയാണ് വിമര്‍ശനം.

‘ഈ രാജ്യത്തെ യുവതലമുറയുടെ മനസ്സിനെ മലിനമാക്കുകയാണ് നിങ്ങള്‍ . അത് എല്ലാവര്‍ക്കും ലഭ്യമാകുന്ന വെബ് സീരിസാണ്. ഒടിടി കണ്ടന്റ് എല്ലാവര്‍ക്കും ലഭ്യമാണ്. ഇതിനെതിരെ എന്തെങ്കിലും ചെയ്യണം. ജനങ്ങള്‍ക്ക് എന്താണ് നിങ്ങള്‍ നല്‍കുന്നത്?’ ജസ്റ്റിസുമാരായ അജയ് രസ്‌തോഗി, സി ടി രവികുമാര്‍ എന്നിവരടങ്ങിയ ബെഞ്ച് ചോദിച്ചു.

എഎല്‍ടി ബാലാജിയില്‍ സംപ്രേഷണം ചെയ്ത XXX വെബ് സീരിസിന്റെ സീസണ്‍ 2ല്‍ ഒരു സൈനികന്റെ ഭാര്യയുമായി ബന്ധപ്പെട്ട അശ്ലീല രംഗങ്ങള്‍ അവതരിപ്പിച്ചതാണ് കേസിന് ആധാരമായത്. മുന്‍ സൈനികനായ ശംഭുകുമാര്‍ വെബ് സീരീസിനെതിരെ കോടതിയെ സമീപിക്കുകയായിരുന്നു.

Read more

ഏക്താ കപൂറിനും വേണ്ടി മുതിര്‍ന്ന അഭിഭാഷകന്‍ മുകുള്‍ റോത്തഗിയാണ് ഹാജരായത്.