താലിബാന്‍ നടത്തുന്ന ഭീകര പ്രവര്‍ത്തനങ്ങളും ഹിന്ദുത്വ ഭീകരതയും ഒരേ പോലെ തന്നെയാണെന്ന് നടി സ്വര ഭാസ്‌കര്‍. നമ്മുടെ മാനുഷികവും ധാര്‍മ്മികവുമായ മൂല്യങ്ങള്‍ അടിച്ചമര്‍ത്തപ്പെടുന്നവന്റെയോ, അക്രമികളുടെയോ വ്യക്തിത്വത്തിന് അനുസരിച്ചായിരിക്കരുത് എന്ന് സ്വര ട്വീറ്ററില്‍ കുറിച്ചു.
”നമ്മള്‍ ഒരിക്കലും ഹിന്ദുത്വ ഭീകരതയോട് യോജിക്കാനും താലിബാന്‍ ഭീകരത കണ്ട് അത്ഭുതപ്പെടുകയും ചെയ്യരുത്. അത് പോലെ തന്നെ താലിബാന്‍ ഭീകരതയെ കണ്ടില്ലെന്ന് നടിച്ച് ഹിന്ദുത്വ ഭീകരതക്കെതിരെ ശബ്ദമുയര്‍ത്തുന്നതും ശരിയല്ല. നമ്മുടെ മാനുഷികവും ധാര്‍മ്മികവുമായ മൂല്യങ്ങള്‍ അടിച്ചമര്‍ത്തപ്പെടുന്നവന്റെയോ, അക്രമികളുടെയോ വ്യക്തിത്വത്തിന് അനുസരിച്ചായിരിക്കരുത്” എന്നാണ് സ്വരയുടെ ട്വീറ്റ്.
We can’t be okay with Hindutva terror & be all shocked & devastated at Taliban terror.. &
We can’t be chill with #Taliban terror; and then be all indignant about #Hindutva terror!
Our humanitarian & ethical values should not be based on identity of the oppressor or oppressed.— Swara Bhasker (@ReallySwara) August 16, 2021
അതേസമയം, അഫ്ഗാന്‍ ആധിപത്യം താലിബാന്‍ കയ്യടക്കിയതോടെ കൂട്ടപലായനത്തിലാണ് ജനങ്ങള്‍. ഇതിനിടെ അഫാഗിനില്‍ കുടുങ്ങിയ ഇന്ത്യക്കാരെ നാട്ടിലെത്തിക്കാനായി രണ്ടാമത്തെ വ്യോമസേന വിമാനം കാബൂളിലെത്തി. ഒരു വിമാനം കഴിഞ്ഞ ദിവസം തിരിച്ചെത്തിയിരുന്നു.
Read more
അഫ്ഗാനിസ്ഥാനിലെ ഇന്ത്യയുടെ നയതന്ത്ര ഉദ്യോഗസ്ഥരെയും അവരുടെ കുടുംബങ്ങളെയും നാട്ടിലെത്തിക്കാനാണ് വ്യോമസേനയുടെ നീക്കം. എംബസി ജീവനക്കാരും അവരുടെ കുടുംബങ്ങളും ഉള്‍പ്പെടെ ഇരുന്നൂറോളം പേരാണ് അഫ്ഗാനിസ്ഥാനില്‍ നിന്ന് മടങ്ങാനുള്ളത്.