രാഹുല്‍ ഗാന്ധിയെ പുറത്തക്കാമെങ്കില്‍, സ്‌ഫോടനക്കേസ് പ്രതി എം.പിയായി തുടരുന്നതിന്റെ അടിസ്ഥാനമെന്ത്: സ്വര ഭാസ്‌കര്‍

രാഹുല്‍ ഗാന്ധിയെ അയോഗ്യനാക്കിയതില്‍ ബിജെപിക്ക് എതിരെ രൂക്ഷ വിമര്‍ശനവുമായി നടി സ്വര ഭാസ്‌കര്‍. രാഹുല്‍ ഗാന്ധിയെ പുറത്താക്കാമെങ്കില്‍ സ്‌ഫോടനക്കേസ് പ്രതി എംപിയായി തുടരുന്നതിന്റെ അടിസ്ഥാനം എന്താണെന്നാണ് സ്വര ചോദിക്കുന്നത്.

ജനാധിപത്യപരമായി തിരഞ്ഞെടുക്കപ്പെട്ട സര്‍ക്കാര്‍ തന്നെ ജനാധിപത്യത്തെ ഇല്ലാതാക്കുന്ന രാജ്യങ്ങളിലൊന്നായി മാറി. രാഹുല്‍ ഗാന്ധിയുടെ ലോക്സഭാംഗത്വം റദ്ദാക്കാമെങ്കില്‍ മാലെഗാവ് സ്‌ഫോടനക്കേസ് പ്രതിയായ ബിജെപി നേതാവ് പ്രഗ്യാ സിങ് ഠാക്കൂര്‍ എംപിയായി തുടരുന്നത് എന്ത് അടിസ്ഥാനത്തിലാണ് എന്നാണ് സ്വര ചോദിക്കുന്നത്.

രാഹുല്‍ ഗാന്ധിക്ക് ലഭിക്കുന്ന ജനപ്രീതിയിയും വര്‍ദ്ധിച്ചു വരുന്ന വിശ്വാസ്യതയും ഉയര്‍ച്ചയും തടയാന്‍ നിയമം ദുരുപയോഗം ചെയ്യുകയാണ്. രാഹുല്‍ ഗാന്ധിയെ അയോഗ്യനാക്കികൊണ്ട് 2024ലെ പൊതു തിരഞ്ഞെടുപ്പ് നേരിടാനുള്ള തന്ത്രങ്ങളാണ് ബിജെപി ഉണ്ടാക്കുന്നത് എന്നും സ്വര പറഞ്ഞിരുന്നു.

അതേസമയം, കോണ്‍ഗ്രസ് ഇന്ന് രാജ്യവ്യാപകമായി സത്യാഗ്രഹം നടത്തുകയാണ്. ഒരാഴ്ചയ്ക്കകം സൂറത്ത് കോടതി വിധിക്കെതിരെ രാഹുല്‍ ഗാന്ധി മേല്‍ക്കോടതിയില്‍ നിന്നും അപ്പീല്‍ സമര്‍പ്പിക്കും. അപ്പീല്‍ ലഭിച്ചില്ലെങ്കില്‍ വയനാട് ലോക്‌സഭാ മണ്ഡലത്തില്‍ ഉപതിരഞ്ഞെടുപ്പ് വിജ്ഞാപനം പുറപ്പെടുവിക്കും.