താന്‍ വീണ്ടും ക്യാന്‍സര്‍ രോഗബാധിതയായെന്ന് വെളിപ്പെടുത്തി സംവിധായിക താഹിറ കശ്യപ്. ലോകാരോഗ്യ ദിനത്തിലാണ് തനിക്ക് രണ്ടാമതും സ്തനാര്‍ബുദം ബാധിച്ചതായി താഹിറ കശ്യപ് വെളിപ്പെടുത്തിയിരിക്കുന്നത്. താന്‍ വീണ്ടുമൊരു ഒരുങ്ങുകയാണെന്ന് താഹിറ ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചു. ബോളിവുഡ് താരം ആയുഷ്മാന്‍ ഖുറാനയുടെ ഭാര്യയാണ് താഹിറ.
2018ല്‍ ആയിരുന്നു താഹിറയ്ക്ക് ആദ്യം സ്തനാര്‍ബുദം കണ്ടെത്തിയത്. ഏഴ് വര്‍ഷത്തിന് ശേഷമാണ് ഇപ്പോള്‍ വീണ്ടും സത്നാര്‍ബുദം കണ്ടെത്തിയിരിക്കുന്നത്. കഴിഞ്ഞ മാസം കീമോ തെറാപ്പിയെ തുടര്‍ന്ന് തലമൊട്ടയടിച്ച ചിത്രവും ചികിത്സയ്ക്കിടെ പകര്‍ത്തിയ നിരവധി നിമിഷങ്ങളും താഹിറ പോസ്റ്റ് ചെയ്തിരുന്നു.
”ജീവിതം ഇങ്ങനെയാണ്. നിങ്ങള്‍ പരമാവധി പ്രയോജനപ്പെടുത്തുക. എല്ലാ ശക്തിയും ഉപയോഗിച്ച് പോരാടിയ നിരവധി ധീര സ്ത്രീകളെ എനിക്കറിയാം. അവര്‍ക്ക് മുന്നില്‍ തല കുനിക്കുന്നു. നേരത്തെ സ്തനാര്‍ബുദം കണ്ടെത്തിയാല്‍ ചികിത്സിക്കാന്‍ കഴിയും” എന്നാണ് താഹിറ കുറിച്ചിരിക്കുന്നത്. ലോകാരോഗ്യ ദിനത്തില്‍ സ്വയം പ്രതിരോധിക്കാന്‍ നമുക്ക് കഴിയുന്നതെല്ലാം ചെയ്യാമെന്നും താഹിറ വ്യക്തമാക്കി.
‘എന്റെ ഹീറോ’ എന്നാണ് താഹിറയുടെ പോസ്റ്റിന് ആയുഷ്മാന്‍ ഖുറാനയുടെ കമന്റ്. ശര്‍മ്മാജീ കി ബേട്ടി എന്ന ചിത്രം സംവിധാനം ചെയ്തു കൊണ്ടാണ് താഹിറ ബോളിവുഡില്‍ എത്തുന്നത്. 2008ല്‍ ആണ് താഹിറയും ആയുഷ്മാനും വിവാഹിതരാകുന്നത്. ഇരുവര്‍ക്കും രണ്ട് മക്കളുണ്ട്.