കരണ്‍ ജോഹര്‍ എല്‍ജിബിടിക്യു ആക്ടിവിസത്തെ കുറിച്ച് സംസാരിക്കും, സിനിമയില്‍ പരിഹസിക്കും; വിമര്‍ശിച്ച് വിവേക് അഗ്നിഹോത്രി

കരണ്‍ ജോഹറിനെയും ബ്രഹ്‌മാസ്ത്ര സംവിധായകന്‍ അയാന്‍ മുഖര്‍ജിയെയും പരിഹസിച്ച് സംവിധായകന്‍ വിവേക് അഗ്നിഹോത്രി. ‘ബ്രഹ്‌മാസ്ത്ര’ എന്ന് ഉച്ചരിക്കാന്‍ അയാന് അറിയില്ല എന്നും അതിന്റെ അര്‍ത്ഥം പോലും അറിയില്ല എന്നാണ് വിവേക് അഗ്‌നിഹോത്രി ആരോപിക്കുന്നത്.

‘അയാന്‍ ഒരു മികച്ച സംവിധായകനാണ്. ‘വേക്ക് അപ്പ് സിഡ്, ‘യെ ജവാനി ഹെ ദിവാനി’ എന്നീ സിനിമകള്‍ എല്ലാം അയാന്‍ തന്നെയാണ്. ഒരു അമ്മ തന്റെ മക്കളെ എങ്ങനെയാണ് ശ്രദ്ധിക്കുന്നത് അതുപോലെ അയാന്‍ അദ്ദേത്തെ കുറിച്ച് മാത്രമാണ് എപ്പോഴും ചിന്തിക്കുന്നത്.

അതുപോലെ തന്നെയാണ് കരണ്‍ ജോഹര്‍. അദ്ദേഹം എല്‍ജിബിടിക്യു ആക്ടിവിസത്തെക്കുറിച്ച് സംസാരിക്കുകയും അതേസമയം തന്നെ തന്റെ സിനിമകളില്‍ അതിനെ പരിഹസിക്കുകയും ചെയ്യുന്നു’ എന്നാണ് വിവേക് അഗ്‌നിഹോത്രി പറയുന്നത്. അതേസമയം, മൂന്ന് ഭാഗങ്ങളായാണ് ബ്രഹ്‌മാസ്ത്ര എത്തുന്നത്.

Read more

സിനിമയുടെ ആദ്യ ഭാഗം ശിവ സെപ്റ്റംബര്‍ 9ന് ആണ് റിലീസ് ചെയ്യുന്നത്. രണ്‍ബിര്‍ കപൂര്‍, ആലിയ ഭട്ട്, നാഗാര്‍ജുന, അമിതാഭ് ബച്ചന്‍, മൗനി റോയ് എനനിവരാണ് ചിത്രത്തില്‍ പ്രധാന വേഷങ്ങളില്‍ എത്തുന്നത്. ഷാരൂഖ് ഖാന്‍ ചിത്രത്തില്‍ അതിഥി വേഷം ചെയ്യുന്നു.