ആ ഡയറക്ടര്‍ കുലീനകുടുംബത്തില്‍ നിന്നുള്ള ആള്‍ എന്നായിരുന്നു അടൂരിന്റെ പ്രതികരണം, ഇതൊന്നും ശരിയല്ല: ആഷിഖ് അബു

കെ ആര്‍ നാരായണന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഡയറക്ടര്‍ ശങ്കര്‍ മോഹന്‍ നടത്തിയ ജാതീയ വിവേചനം അതീവ ഗൗരവമായി കാണേണ്ടതാണെന്ന് സംവിധായകന്‍ ആഷിഖ് അബു. വിദ്യാര്‍ത്ഥികളും ജീവനക്കാരും പറയുന്ന വിഷയത്തെ ഒരു കുറ്റകൃത്യമായി തന്നെ കാണണം. ശങ്കര്‍ മോഹന്‍ സ്ഥാപനത്തില്‍ പഠിപ്പിക്കാന്‍ പാടില്ല എന്ന ആവശ്യം ന്യായമാണെന്നും ആഷിഖ് അബു പറഞ്ഞു.

റിപ്പോര്‍ട്ടര്‍ ടിവിയുമായുള്ള അഭിമുഖത്തിലാണ് ഈ വിഷയത്തിലുള്ള തന്റെ നിലപാട് ആഷിഖ് വ്യക്തമാക്കിയത്. .ഇന്‍സ്റ്റിറ്റ്യൂട്ട് ചെയര്‍മാനും സംവിധായകനുമായ അടൂര്‍ ഗോപാലകൃഷ്ണന്‍ ശങ്കര്‍ മോഹനെ ന്യായീകരിക്കുന്ന നിലപാടാണ് സ്വീകരിച്ചത് എന്നും ആഷിഖ് അബു കൂട്ടിച്ചേര്‍ത്തു.

‘കുലീന കുടുംബത്തില്‍ നിന്നും വന്ന ആളാണ്, അതുകൊണ്ട് അദ്ദേഹം അങ്ങനെ ചെയ്യില്ല’ എന്നാണ് അടൂര്‍ ഗോപാലകൃഷ്ണന്‍ പറഞ്ഞത്. ഈ നൂറ്റാണ്ടില്‍ ആരും ആരെയും പറ്റി പറയാന്‍ ധൈര്യപ്പെടാത്ത ന്യായീകരണമാണിത് എന്നും അദ്ദേഹം പ്രതികരിച്ചു.

Read more

അറിവില്ലെങ്കില്‍ ആ അറിവില്ലാത്ത ആളെ മാറ്റുക. അടൂര്‍ ഗോപാലകൃഷ്ണന്‍ അദ്ദേഹത്തെ വിശേഷിപ്പിച്ചത് ‘കുലീന കുടുംബത്തില്‍ നിന്നും വന്ന ആളാണ്, അതുകൊണ്ട് അദ്ദേഹം അങ്ങനെ ചെയ്യില്ല’ എന്നാണ്. ഈ നൂറ്റാണ്ടില്‍ ആരും ആരെയും പറ്റി പറയാന്‍ ധൈര്യപ്പെടാത്ത ന്യായീകരണങ്ങളാണിത്. ഇതൊന്നും ഒട്ടും ശരിയായ നിലപാടല്ല. ആഷിഖ് അബു വ്യക്തമാക്കി.